കായികം

അതിദാരുണ പ്രകടനങ്ങളുമായി സിന്ധുവും സൈനയും; തുടരെ വീഴുന്നു

സമകാലിക മലയാളം ഡെസ്ക്

ചൈന്ന ഓപ്പണ്‍ 750ല്‍ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ സൈന നെഹ് വാളിനും ഷോക്ക് ട്രീറ്റ്‌മെന്റ്. റാങ്കിങ്ങില്‍ ഏറെ താഴെ നില്‍ക്കുന്ന ചൈനയുടെ കയ് യാന്‍ യാനിനോടാണ് സൈന ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 9-21,11-21.

എട്ടാം സീഡായ സൈനയെ 23 മിനിറ്റ് കൊണ്ട് യാന്‍ തറപറ്റിച്ചു. ലോക ചാമ്പ്യന്‍ഷിപ്പിലെ പുറത്താവലിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം വട്ടമാണ് സൈന ആദ്യ റൗണ്ടില്‍ തന്നെ വിവിധ ടൂര്‍ണമെന്റുകളില്‍ നിന്നായി പുറത്താവുന്നത്. 2019 സീസണിന്റെ രണ്ടാം ഭാഗത്തില്‍ ഫോം കണ്ടെത്താന്‍ സൈനയ്ക്കാവുന്നില്ല.

ഈ മാസം അവസാനം ഹോങ്കോങ് ഓപ്പണിലും, കൊറിയ ഓപ്പണിലേക്കും സൈന എത്തുന്നുണ്ട്. എന്നാല്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക് യോഗ്യത നേടാന്‍ സൈനയ്ക്കായില്ല. ലോക ചാമ്പ്യന്‍ഷിപ്പ് ജയത്തിന്റെ ബലത്തിലാണ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിലേക്ക് സിന്ധുവിന് യോഗ്യത നേടാനായത്.

സൈനയ്‌ക്കൊപ്പം സിന്ധുവും ഫോം മങ്ങിയാണ് കളി തുടരുന്നത്. ലോക ബാഡ്മിന്റന്‍ ചാമ്പ്യനായതിന് ശേഷം ഒരു ടൂര്‍ണമെന്റിലും മൂന്നാം റൗണ്ടിന് അപ്പുറം കടക്കാന്‍ സിന്ധുവിന് സാധിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'