കായികം

’നമ്മുടെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും’; കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഐഎം വിജയൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒഡിഷയ്ക്കെതിരായ ഐഎസ്എൽ പോരാട്ടം ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം ഐഎം വിജയൻ. കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കുമെന്ന് വിജയൻ പരിഹസിച്ചു. ആത്മാർത്ഥത ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണമെന്നും മുൻ ഇന്ത്യൻ താരം അഭിപ്രായപ്പെട്ടു.

സ്വന്തം മൈതാനത്തിലെ മൂന്ന് പോയിൻ്റ് നിർണായകമാണ്. അവർ സമനിലക്ക് വേണ്ടി കളിച്ചു. നമ്മൾ വിജയിക്കാൻ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ബോറൻ കളികളിൽ ഒന്നാണ് കൊച്ചിയിൽ കണ്ടതെന്നും വിജയൻ പറഞ്ഞു. 

മുഹമ്മദ് റാഫിയെ കളിക്കിടെ പിൻവലിച്ചത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് വിജയൻ വ്യക്തമാക്കി. ആദ്യ പകുതിയിൽ ഇറക്കി രണ്ടാം പകുതിയിൽ വലിച്ചത് മോശമാണ്. ആദ്യമേ ഓഗ്ബച്ചെയെ ഇറക്കുന്നതായിരുന്നു ഇതിനെക്കാൾ നല്ലത്.  ഭൂരിഭാഗം സമയവും കാലിൽ പന്തു ചേർത്തു വെയ്ക്കുന്നതല്ല യഥാർത്ഥ ഫുട്ബോളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്