കായികം

മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍, ഇവരില്‍ ആര്‍ക്കൊപ്പം കളിക്കണം? പെലെയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറോ: മെസി, ക്രിസ്റ്റ്യാനോ, നെയ്മര്‍...ഇവരില്‍ ആര്‍ക്കൊപ്പം കളിക്കാനാണ് ആഗ്രഹം? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല....പെലെയ്ക്ക് കളിക്കേണ്ടത് മെസിക്കൊപ്പം...

നിലവില്‍ ലോക ഫുട്‌ബോളിനെ സമ്പൂര്‍ണ കളിക്കാരനാണ് മെസിയെന്ന് പെലെ പറയുന്നു. പ്രതിഭാധനനായ കളിക്കകാരനാണ് മെസി. ഡ്രിബിള്‍ ചെയ്യാനും, പാസ് നല്‍കാനും, ഗോളടിക്കാനുമെല്ലാം കേമന്‍. ഞാനും മെസിയും ഒരു ടീമില്‍ കളിച്ചാല്‍ എതിരാളികള്‍ക്ക് രണ്ട് കളിക്കാരേയും ഭയപ്പെടേണ്ടി വരും...പെലെ പറയുന്നു. 

മഹത്തായ ഫുട്‌ബോള്‍ സംസ്‌കാരമുള്ള രാജ്യങ്ങള്‍ക്കെല്ലാം മികച്ച കളിക്കാരുണ്ടായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെയല്ല. ലോക ഫുട്‌ബോളില്‍ തന്നെ ഇപ്പോള്‍ രണ്ടോ മൂന്നോ മികച്ച കളിക്കാര്‍ മാത്രമേയുള്ളു. അത്തരത്തിലുള്ള കളിക്കാരാണ് മെസിയും ക്രിസ്റ്റ്യാനോയും. നെയ്മര്‍ പക്ഷേ ആ നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ നെയ്മര്‍ക്ക് സാധിച്ചാല്‍, മഹാനായ കളിക്കാരുടെ നിരയിലേക്ക് നെയ്മര്‍ക്കും ഉയരാമെന്നും പെലെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്