കായികം

ദുര്‍ബലര്‍ക്കെതിരെ അര്‍ധശതകം, എന്നിട്ടും അഹങ്കാരം; പൃഥ്വി ഷായ്‌ക്കെതിരെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസാമിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്താണ് യുവതാരം പൃഥ്വി ഷായുടെ തിരിച്ചു വരവ്. ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ വിലക്ക് നേരിട്ടതിന് ശേഷമുള്ള തിരിച്ചു വരവില്‍ 39 പന്തില്‍ നിന്നും 63 റണ്‍സാണ് പൃഥ്വി അടിച്ചെടുത്തത്. പക്ഷേ അര്‍ധ ശതകം തികച്ചതിന് ശേഷമുള്ള പൃഥ്വിയുടെ പ്രതികരണത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു. 

ബാറ്റ് സംസാരിക്കട്ടേ എന്നായിരുന്നു അര്‍ധശതകം നേടിയതിന് പിന്നാലെ പൃഥ്വി ബാറ്റ് ഉയര്‍ത്തി കാട്ടി പറഞ്ഞത്. യുവതാരത്തിന്റെ അമിത ആത്മവിശ്വാസമാണ് ഇതെന്ന് പറഞ്ഞാണ് ആരാധകരുടെ വിമര്‍ശനം. അസാം പോലൊരു ടീമിനെതിരെ അര്‍ധശതകം കുറിച്ചതിന് ഇത്തരമൊരു പ്രകടനം നടത്തിയത് വലിയ കാര്യമായി ചിത്രീകരിക്കുന്നതിനെതിരേയും ആരാധകര്‍ വിമര്‍ശിക്കുന്നു. 

ഏഴ് ഫോറും, രണ്ട് സിക്‌സും പറത്തിയായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. വിനീതരാവാന്‍ ഈ യുവതാരങ്ങളെല്ലാം പഠിക്കേണ്ടതുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഈ അമിത ആത്മവിശ്വാസം കൊണ്ട് ജയം പിടിക്കാനാവില്ലെന്നും ആരാധകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്