കായികം

ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു; നാല് ബൗളര്‍മാര്‍ മാത്രമായി ഇന്ത്യ, റിഷഭ് പന്ത് പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. റിഷഭ് പന്തിനെ മാറ്റി വൃദ്ധിമാന്‍ സാഹയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കൊണ്ടുവന്നതാണ് ടീമിലെ പ്രധാന മാറ്റം. ആര്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയിട്ടുമുണ്ട്. 

രണ്ട് പേസര്‍മാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലുള്ളത്, ഇഷാന്ത് ശര്‍മയും, മുഹമ്മദ് ഷമിയും. സ്പിന്നര്‍മാരായി അശ്വിന്‍-ജഡേജ സഖ്യം തിരികെ എത്തി. വിശാഖപട്ടണത്ത് റണ്‍ ഒഴുകും എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നാല് സ്‌പെഷ്യലൈസ്ഡ് ബൗളര്‍മാര്‍ മാത്രമായി ഇന്ത്യ ഇറങ്ങുന്നത്. 

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും. മൂന്നാമനായി പൂജാരയും, നാലാമനായി കോഹ് ലിയും ഇറങ്ങും. അഞ്ചാം സ്ഥാനത്ത് രഹാനേയും ആറാമത് വിഹാരിയും. റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ ആയിരിക്കും സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിഗണിക്കുക എന്ന് നായകന്‍ കോഹ് ലി വ്യക്തമാക്കിയിരുന്നു. 

വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സാഹ ടീമില്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും കളിക്കാന്‍ ഇറക്കിയില്ല. പന്ത് പരാജയപ്പെടുക കൂടി ചെയ്തതോടെ സാഹയെ കളിപ്പിക്കാന്‍ ഇറക്കാതിരുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ഒക്ടോബര്‍ 2നാണ് ആദ്യ ടെസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി