കായികം

പറത്തിയത് 11 സിക്‌സ്, സെഞ്ചുറി; വിഷ്ണുവിന്റെ തേരോട്ടം വീണ്ടും; കേരളം മികച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

വിജയ് ഹസാരെ ട്രോഫിയില്‍ ചത്തീസ്ഗഡിനെതിരായ മത്സരത്തില്‍ തകര്‍ത്തടിച്ച് കേരളത്തിന്റെ വിഷ്ണു വിനോദ്. 91 പന്തില്‍ നിന്ന് 123 റണ്‍സ് നേടിയാണ് വിഷ്ണു കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. വിഷ്ണുവിന്റെ ബാറ്റില്‍ നിന്നും വന്നത് 5 ഫോറും 11 സിക്‌സും.

ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ വിഷ്ണു തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും കേരളത്തിന് അത് മുതലാക്കാനായിരുന്നില്ല. മധ്യനിരയും വാലറ്റവും തകര്‍ന്നതോടെ അവിടെ കേരളം നേരിയ വ്യത്യാസത്തില്‍ തോല്‍വി വഴങ്ങി. എന്നാല്‍ ചത്തീസ്ഗഡിനെതിരെ തന്റെ മികച്ച ഫോം വീണ്ടും പുറത്തെടുക്കുകയാണ് വിഷ്ണു.

ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ 135.16 എന്നതായിരുന്നു വിഷ്ണുവിന്റെ സ്‌ട്രൈക്ക്‌റേറ്റ്. ഓപ്പണറായി ക്രീസിലേക്കെത്തിയ വിഷ്ണു മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 32 ഓവറില്‍ 194 എത്തിയിരുന്നു. വിഷ്ണു മടങ്ങിയതിന് ശേഷം സ്‌കോറിങ് വേഗത്തിലാക്കാന്‍ കേരള ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല.

ചത്തീസ്ഗഡിനെതിരായ കളിയില്‍ ഓപ്പണറുടെ റോളിലേക്കെത്തിയും റോബിന്‍ ഉത്തപ്പ പരാജയപ്പെട്ടു. കേരളത്തിന് വേണ്ടി ഇറങ്ങിയ സീസണില്‍ ഇതുവരെ ഉത്തപ്പയ്ക്ക് മികവ് കാണിക്കാനായില്ല. സഞ്ജു സാംസണ്‍ 16 റണ്‍സ് എടുത്ത് പുറത്തായി. ടോസ് നേടിയ ചത്തീസ്ഗഡ് കേരളത്തിന് ബാറ്റിങ്ങിന് വിടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്