കായികം

കോട്ടകെട്ടി റെക്കോര്‍ഡിട്ട് കോഹ് ലിയും രഹാനേയും, അതും 23 വര്‍ഷം പഴക്കമുള്ളത് മറികടന്ന്‌

സമകാലിക മലയാളം ഡെസ്ക്

പൂനെ: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മധ്യനിരയില്‍ തീര്‍ത്ത കൂട്ടുകെട്ടോടെ റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കി കോഹ് ലിയും രഹാനേയും. നാലാം വിക്കറ്റില്‍ തങ്ങളുടെ കൂട്ടുകെട്ട് 146 റണ്‍സിലേക്ക് എത്തിച്ചപ്പോഴാണ് 23 വര്‍ഷം മുന്‍പേയുള്ള റെക്കോര്‍ഡ് ഇവര്‍ മറികടന്നത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നാലാം വിക്കറ്റിലെ ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് തിരുത്തി എഴുതിയത്. 1996-97 പരമ്പരയില്‍ രാഹുല്‍ ദ്രാവിഡും, ഗാംഗുലിയും ചേര്‍ന്ന് നേടിയ 145 റണ്‍സിന്റെ കൂട്ടുകെട്ട് പഴങ്കഥയായി. 

2009ലെ നാഗ്പൂര്‍ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നാലാം വിക്കറ്റില്‍ 136 റണ്‍സ് അടിച്ചു കൂട്ടിയ സെവാഗ്-ബദ്രിനാഥ് സഖ്യമാണ് മൂന്നാം സ്ഥാനത്ത്. പുനെ ടെസ്റ്റില്‍ നാലാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോഹ് ലി, രഹാനെ സഖ്യം പിരിഞ്ഞത്. 168 പന്തില്‍ നിന്ന് 59 റണ്‍സ് എടുത്ത രഹാനെ കേശവ് മഹാരാജിന്റെ പന്തില്‍ പുറത്തായി. സെഞ്ചുറിയുമായി പുറത്താവാതെ നില്‍ക്കുന്ന കോഹ് ലി ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി