കായികം

നാലാം ഏകദിനം; ഇന്ത്യ എയ്ക്ക് ലക്ഷ്യം 138 റണ്‍സ്; പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ എ ടീമിന് 138 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്ന് 25 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ദക്ഷിണാഫ്രിക്ക എ ഒരു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഉറപ്പാക്കിയിട്ടുണ്ട്.

വിജയത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ എയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി.  56 റണ്‍സെന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. ഓപണര്‍ ശുഭ്മാന്‍ ഗില്‍ 12 റണ്‍സുമായി മടങ്ങി. സീനിയര്‍ താരം ശിഖര്‍ ധവാനാണ് സഹ ഓപണര്‍. 34 റണ്ണുമായി ധവാന്‍ ക്രീസിലുണ്ട്. ആറ് റണ്ണുമായി പ്രശാന്ത് ചോപ്രയാണ് ഒപ്പം ക്രീസിലുള്ളത്. 

നേരത്തെ ദക്ഷിണാഫ്രിക്ക എ ടീമിനായി ഹെന്റിക്‌സ് 60 റണ്‍സുമായും ക്ലാസന്‍ മൂന്ന് സിക്‌സുകള്‍ സഹിതം 12 പന്തില്‍ 21 റണ്‍സുമായും പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ടെംബ ബവുമ 28 റണ്‍സില്‍ നില്‍ക്കേ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. 25 റണ്‍സെടുത്ത ഓപണര്‍ ബ്രീറ്റ്‌സ്‌കെയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദീപക് ചഹറാണ് താരത്തെ പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍