സിഡ്നി: കോവിഡ് 19 ലോകത്തെ നിശ്ചലമാക്കുമ്പോള്‍ വിവിധ രാജ്യങ്ങളുടെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്താണ് ഓസീസ് മുന്‍ സ്പിന്നര്‍ ഷെയ്ന് വോണ്‍ എത്തുന്നത്. ഗാംഗുലിയെ നായകനാക്കി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനെ തെരഞ്ഞെടുത്തതിന് ശേഷം വിന്‍ഡിസ് ടീമിന്റെ മികച്ച നിരയുമായി വരികയാണ് വോണ്‍.
ഇതിഹാസ താരം ബ്രയാന്‍ ലാറയെയാണ് വോണ്‍ എക്കാലത്തേയും മികച്ച വിന്‍ഡിസ് ഇലവന്റെ നായകനായി തെരഞ്ഞെടുക്കുന്നത്. എന്റെ കാലത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരായിരുന്നു ലാറയും സച്ചിനും. ഓസീസിനെതിരായ ലാറയുടെ 222 റണ്‍സ് പിറന്ന ഇന്നിങ്സിന്റേതാണ് ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ചത്, വോണ്‍ പറഞ്ഞു.
താന്‍ കളിച്ചപ്പോഴുള്ള കളിക്കാരെ മാത്രമാണ് ഇലവന് തയ്യാറാക്കുമ്പോള്‍ വോണ്‍ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് വിവ് റിച്ചാര്‍ഡ്സ് ടീമിലില്ല. ഡസ്മണ്ട് ഹെയ്നസിനൊപ്പം ക്രിസ് ഗെയ്ലാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. മധ്യനിരയില്‍ ലാറക്കൊപ്പം ചന്ദര്‍പോളും, കാള്‍ ഹൂപ്പറും. വാള്ഷിനും, ആംബ്രോസിനും ഒപ്പം പേസ് നിരയില്‍ ഇയാന്‍ ബിഷപ്പും പാട്രിക് പാറ്റേഴ്സനും.
വോണിന്റെ വിന്‍ഡിസ് ഇലവന്: ഡെസ്മണ്ട് ഹെയ്ന്‍സ്, ക്രിസ് ഗെയ്ല്, റിച്ചീ റിച്ചാര്ഡ്സന്, ലാറ, ചന്ദര്‍പോള്‍, ഹൂപ്പര്‍, റിഡ്ലേ,ജക്കോബ്സ്, ഇയാന്‍ ബിഷപ്പ്, കോര്‍ട്ട്നി വാള്‍ഷ്, ആംബ്രോസ്, പാറ്റേര്‍സണ്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ