കായികം

ഒരു ബോധവുമില്ല, നമ്മുടെ തലക്കിട്ട്‌ വരെ അടിക്കും; നെറ്റ്‌സിലെ പന്തിന്റെ ബാറ്റിങ്‌ ഭീകരതയെ കുറിച്ച്‌ ഇഷാന്ത്‌ ശര്‍മ

സമകാലിക മലയാളം ഡെസ്ക്


ലോകോത്തര ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പന്തെറിഞ്ഞതിന്റെ അനുഭവ സമ്പത്തുണ്ട്‌ ഇന്ത്യന്‍ പേസര്‍ ഇഷാന്ത്‌ ശര്‍മക്ക്‌. ആ ഇഷാന്ത്‌ പറയുന്നത്‌ ഡല്‍ഹി ക്യാപിറ്റല്‍സ്‌ യുവതാരം റിഷഭ്‌ പന്തിനെതിരെ പന്തെറിയുക എന്നത്‌ പ്രയാസമേറിയതാണെന്നാണ്‌.

ഡല്‍ഹി നെറ്റ്‌സില്‍ ഏത്‌ ബാറ്റ്‌സ്‌മാനെതിരെയാണ്‌ പന്തെറിയാന്‍ ഏറ്റവും പ്രയാസം എന്നായിരുന്നു ഇഷാന്ത്‌ ശര്‍മക്ക്‌ നേരെ വന്ന ചോദ്യം. എവിടേക്കാണ്‌ അടിക്കുന്നത്‌ എന്ന്‌ ഒരു ചിന്തയുമില്ലാത്തതിനാല്‍ പന്തിനെതിരെ പന്തെറിയുന്നത്‌ തന്നെയാണ്‌ പ്രയാസമേറിയത്‌ എന്ന്‌ ഇഷാന്ത്‌ ശര്‍മ പറയുന്നു.
 

മറ്റുള്ളവര്‍ക്കെതിരെ പന്തെറിയുമ്പോള്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ പന്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. നിങ്ങളുടെ തലയ്‌ക്ക്‌ നേരെ വരെ പന്ത്‌ ഷോട്ട്‌ കളിച്ചേക്കുമെന്നും ഇഷാന്ത്‌ പറഞ്ഞു. ക്രിക്കറ്റിലെ തന്റെ റോള്‍മോഡല്‍ ആരെന്ന ചോദ്യത്തിന്‌ ഓസീസ്‌ പേസര്‍ മഗ്രാത്തിന്റെ പേരാണ്‌ ഇഷാന്ത്‌ പറഞ്ഞത്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്