കായികം

ചുമച്ചാല്‍ ഇനി ചുവപ്പ് കാര്‍ഡ്; പുതിയ നിയമവുമായി ഇം​ഗ്ലീഷ് ഫുട്ബോൾ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡ് മഹാമാരി കളിക്കളത്തിലെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അസോസിയേഷനുകളെ പ്രേരിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രദ്ധേയമായ ഒരു തീരുമാനമവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

കളത്തില്‍ ഒരു താരം എതിര്‍ത്താരത്തിന് സമീപത്ത് നിന്നോ അല്ലെങ്കില്‍ ഓഫീഷ്യല്‍സിന് സമീപത്ത് വച്ചോ ചമയ്ക്കുകയാണെങ്കില്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് കാര്‍ഡുകള്‍ കാണിക്കാനുള്ള അനുമതി നല്‍കി. അനാവശ്യമായ വാക്കുകള്‍ പ്രയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഇനിമുതല്‍ ഇത്തരം നീക്കങ്ങള്‍. 

ദൂരെ നിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. അതേസമയം കളിക്കിടെ മൈതാനത്ത് കളിക്കാര്‍ തുപ്പുന്നത് തടയാന്‍ റഫറി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍