കായികം

'എനിക്ക് കോവിഡ് ബാധിച്ചിട്ടില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്'- വാർത്തകൾ തള്ളി ലാറ

സമകാലിക മലയാളം ഡെസ്ക്

പോർട്ട് ഓഫ് സ്പെയ്ൻ: തനിക്ക് കോവിഡ് ബാധിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കോവിഡ് പരിശോധനയ്ക്ക് വിധേയനായി എന്ന കാര്യം അദ്ദേഹം സമ്മതിച്ചു. എന്നാൽ പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് ലാറ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി ലാറ തന്നെ തന്റെ ട്വിറ്റർ പേജിലൂടെ ആവശ്യപ്പെട്ടു. 

തെറ്റായ ഈ വാർത്ത തനിക്ക് ദോഷമൊന്നും വരുത്തിയില്ല. എന്നാൽ തനിക്ക് വേണ്ടപ്പെട്ടവരിൽ അത് പരിഭ്രാന്തിയുണ്ടാകാൻ കാരണമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധിയാളുകളാണ് ലാറ കോവിഡ് ബാധിതനാണെന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

എനിക്ക് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് പ്രചരിക്കുന്ന എല്ലാ കിംവദന്തികളും ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം തെറ്റാണെന്ന വസ്തുത ഞാൻ വ്യക്തമാക്കുന്നു. അത് പ്രചരിപ്പിക്കാതിരിക്കുകയും വേണം- ലാറ കുറിച്ചു.  

വെസ്റ്റിൻഡീസിനായി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ച ലാറ, ടെസ്റ്റിൽ 11,953 റൺസും ഏകദിനത്തിൽ 10,405 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിലെയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ലാറയുടെ പേരിലാണ്. 2004ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റൺസും 1994ൽ എഡ്ജ്ബാസ്റ്റണിൽ ഡർഹാമിനെതിരേ വാർവിക്ഷെയറിനായി നേടിയ 501 റൺസും. 2007ൽ ലാറ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്