കായികം

ഗ്രൗണ്ടില്‍ പന്ത് താഴ്ന്ന് കുഴിയായി; വിചിത്ര സംഭവം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍

സമകാലിക മലയാളം ഡെസ്ക്

രിബീയന്‍ പ്രീമിയര്‍ ലീഗിലുണ്ടായ ഒരു വിചിത്ര സംഭവമാണ് ക്രിക്കറ്റ് പ്രേമികളെ ഇപ്പോള്‍ കൗതുകത്തിലാക്കുന്നത്. ഗ്രൗണ്ട് തയ്യാറാക്കുന്നതിന് ഇടയില്‍ അബദ്ധത്തില്‍ പന്തിന് മുകളിലൂടെ റോളര്‍ ഓടിച്ചതോടെ പന്ത് കുഴിയിലായി. ഗ്രൗണ്ടില്‍ കുഴി വന്നതോടെ മത്സരം തുടങ്ങുന്നതും വൈകി. 

ഗയാന ആമസോണ്‍ വാരിയേഴ്‌സും ജമൈക്ക തല്ലവാസും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് മുന്‍പായാണ് സംഭവം. കളി ആരംഭിക്കുന്നതിന് മുന്‍പ് റോളറുകള്‍ ഉപയോഗിച്ച് ഗ്രൗണ്ട് തയ്യാറാക്കുമ്പോഴാണ് സംഭവം. പിച്ചിലെ വിള്ളലുകളും, കുഴികളും അടക്കുക കൂടിയാണ് ഇങ്ങനെ ചെയ്യുന്നതിലെ ലക്ഷ്യം. 

എന്നാല്‍ 22 യാര്‍ഡിനുള്ളില്‍ കുഴിയാണ് ആരുടേയോ ആശ്രദ്ധ കൊണ്ട് ഉണ്ടായത്. 15 മിനിറ്റ് വൈകിയാണ് ഇതേ തുടര്‍ന്ന് മത്സരം നടന്നത്. ഇതിന് മുന്‍പും സമാനമായ സംഭവം ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നു. 2003ലെ സിംബാബ്വെ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റിന് ഇടയില്‍ ഹരാരെയില്‍ പന്ത് ഗ്രൗണ്ടില്‍ കുഴിഞ്ഞതോടെ രണ്ട് മണിക്കൂറാണ് മത്സരം തടസപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്