കായികം

'ഇനി ഞാന്‍ ബാഴ്‌സയിലേക്ക് മടങ്ങണം', കുട്ടിഞ്ഞോയുടെ ഭാവിയില്‍ അനിശ്ചിതത്വം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ബാഴ്‌സയിലേക്ക് മടങ്ങുമെന്ന് ബ്രസീലിയന്‍ മധ്യനിര താരം കുട്ടിഞ്ഞോ. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സയിലേക്ക് തിരികെ പോവുന്നതിലെ സാധ്യത തള്ളാതെ കുട്ടിഞ്ഞോയുടെ പ്രതികരണം വന്നത്. 

ബാഴ്‌സയില്‍ മികച്ച കളി പുറത്തെടുക്കാനാവാതെ വന്നതോടെ കുട്ടിഞ്ഞോയെ ബയേണിന് ലോണിന് നല്‍കുകയായിരുന്നു. ഈ സീസണില്‍ ലോണ്‍ കാലാവധി അവസാനിക്കും. കുട്ടിഞ്ഞോയെ സ്വന്തമാക്കാനുള്ള താത്പര്യം ബയേണ്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. ആഴ്‌സണല്‍ കുട്ടിഞ്ഞോയിലുള്ള താത്പര്യം പരസ്യമാക്കിയിട്ടുമില്ല

റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സയിലേക്ക് എത്തിയ കുട്ടിഞ്ഞോ 18 മാസമാണ് മെസിക്കും കൂട്ടര്‍ക്കുമൊപ്പം കളിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ തകര്‍ന്നടിയുകയും ലാലീഗ കിരീടം നഷ്ടപ്പെടുകയും ചെയ്തതോടെ പൊളിച്ചെഴുത്ത് ലക്ഷ്യം വെക്കുന്ന ബാഴ്‌സ തങ്ങളുടെ പദ്ധതികളില്‍ കുട്ടിഞ്ഞോയെ ഭാഗമാക്കുമോ എന്ന് വ്യക്തമല്ല. കുട്ടിഞ്ഞോയെ വിറ്റ് പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതിനായി പണം കണ്ടെത്തുക എന്ന ലക്ഷ്യവും ബാഴ്‌സയ്ക്കുണ്ടാവും. 

ഫൈനല്‍ ആയിരുന്നു ഇതുവരെ എന്റെ മുന്‍പിലുണ്ടായിരുന്നത്. ഇനി ഞാന്‍ ബാഴ്‌സയിലേക്ക് തിരികെ പോവണം. എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. ബയേണ്‍ കിരീടം അര്‍ഹിച്ചിരുന്നതാണെന്നും കുട്ടിഞ്ഞോ പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാഴ്‌സയെ ബയേണ്‍ 8-2ന് തകര്‍ത്തപ്പോള്‍ ഇരട്ട പ്രഹരവുമായി കുട്ടിഞ്ഞോയും മുന്‍പില്‍ നിന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്