കായികം

ബാറ്റിങ്ങിന് ഇറങ്ങിയ സച്ചിനെ അമ്പയര്‍ തടഞ്ഞു, ലക്ഷ്മണ്‍ ബാത്ത്‌റൂമില്‍; ഡ്രസിങ് റൂമിനെ അങ്കലാപ്പിലാക്കിയ നിമിഷം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ രസകരമായ സംഭവങ്ങളിലൊന്ന് വെളിപ്പെടുത്തുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബാറ്റിങ്ങിന് ഇറങ്ങേണ്ട സമയം ലക്ഷ്മണ്‍ കുളിക്കാന്‍ പോയതോടെ വന്ന ആശയ കുഴപ്പത്തെ കുറിച്ചാണ് ആകാശ് ചോപ്ര പറയുന്നത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ കളിക്കുമ്പോഴാണ് സംഭവം. സെവാഗും വസീം ജാഫറും ഔട്ടായി മടങ്ങിയെത്തിയിരുന്നു. ഈ സമയം ബാറ്റുമായി സച്ചിന്‍ ക്രീസിലേക്ക് ഇറങ്ങാന്‍ തയ്യാറായപ്പോള്‍ നാലാം അമ്പയര്‍ തടഞ്ഞു. കളിയുടെ മൂന്നാം ദിനം ഗ്രൗണ്ട് വിട്ട സച്ചിന് ഇപ്പോള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ സാധിക്കില്ലെന്ന് സാങ്കേതികത്വമാണ് അമ്പയര്‍ പറഞ്ഞത്...

ഇതോടെ ലക്ഷ്മണ്‍ ആണ് ബാറ്റിങ്ങിന് ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ കുളിക്കാന്‍ കയറിയിരിക്കുകയായിരുന്നു അദ്ദേഹം ആ സമയം. പിന്നെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാനുള്ളത് ഗാംഗുലിയും. ഗാംഗുലിയാവട്ടെ ബാറ്റിങ്ങിന് ഇറങ്ങാന്‍ ഒരു വിധത്തിലും തയ്യാറെടുത്തിരുന്നില്ല. ഇതോടെ ആകെ ബഹളമായി. ചിലര്‍ ഗാംഗുലിക്ക് ജേഴ്‌സിയും മറ്റ് ചിലര്‍ പാന്റും, ബാറ്റുമെല്ലാം എടുത്ത് നല്‍കി. 

ഒടുവില്‍ ഗാംഗുലിയെ ക്രീസിലേക്ക് ഇറക്കാനായി. കുളി കഴിഞ്ഞ് ചിരിച്ച് ലക്ഷ്മണ്‍ ഇറങ്ങി വന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാവും ഇങ്ങനെയൊരു സംഭവം. പിന്നാലെ ലക്ഷ്മണിനെ ഗാംഗുലി കുടഞ്ഞിട്ടുണ്ടാവുമെന്നും ആകാശ് ചോപ്ര പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്