കായികം

'ബിസിസിഐക്ക് മുന്‍പില്‍ ഭയന്ന് വിറക്കുന്നു'; ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ ചാനല്‍ 7 കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബിസിസിഐക്ക് മുന്‍പില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഭയന്ന് വിറക്കുന്നതായി ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സായ ചാനല്‍ 7. മെല്‍ബണ്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചാനല്‍ 7ന്റെ ആരോപണം. 

ബിസിസിഐയുടെ ഇഷ്ടത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി ക്രിക്കറ്റ് ഓസ്‌ട്രേലിയ സമ്മര്‍ ഷെഡ്യൂളുമായി ബന്ധപ്പെട്ട കരാറില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയതായി ചാനല്‍ 7 ആരോപിക്കുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെ ഹോം സമ്മര്‍ ആരംഭിക്കണം എന്നായിരുന്നു ചാനല്‍ 7 ആവശ്യപ്പെട്ടത്. എന്നാല്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിലൂടെയാണ് ഇന്ത്യ പരമ്പര തുടങ്ങിയത്.

ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇവിടെ ആദ്യ ടെസ്റ്റിന് ശേഷം കോഹ് ലിയുടെ അഭാവം വരുന്നതും ബ്രോഡ്കാസ്‌റ്റേഴ്‌സിനെ അലോസരപ്പെടുത്തുന്നു. മണ്ണില്‍ തലമൂടി ഒളിച്ചിരിക്കുകയാണ് ഇവിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയ്തതെന്നും, ഇത് നാണക്കേടാണെന്നും ചാനല്‍ 7 പറയുന്നു. 

ബ്രോഡ്കാസ്‌റ്റേഴ്‌സ് എന്ന നിലയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഞങ്ങള്‍ക്ക് ഒരു വിലയും നല്‍കിയില്ല. അവര്‍ ഭയപ്പെടുന്ന ബിസിസിഐക്ക് വേണ്ടി കാര്യങ്ങള്‍ ചെയ്യുകയാണ് അവര്‍ ചെയ്തതെന്നും ചാനല്‍ 7 ആരോപിക്കുന്നു. 450 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ കരാര്‍ ലംഘനം ആരോപിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ ചാനല്‍ 7 കോടതിയെ സമീപിച്ചത്. ഇനി മൂന്ന് വര്‍ഷം കൂടി കരാര്‍ കാലയളവുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം