കായികം

ദേശീയ റേസിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമനായി മലയാളി താരം; കപ്പുയർത്തി പതിനാറുകാരൻ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 23ാമത് ജെ കെ ടയർ എഫ്എംഎസ് സിഐ ദേശീയ റേസിങ് ചാമ്പ്യൻഷിപ്പിൽ വിസ്മയ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരൻ അമിർ സയീദ് ആണ് നോവിസ് കപ്പിൽ നടന്ന നാലു റേസുകളിലും ഒന്നാമനായി കിരീടം നേടിയത്. 

ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിർ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവൻ പോയിന്റുകളും തൂത്തുവാരി. ആദ്യ റേസിൽ 15:56.927 സമയത്തിലും രണ്ടാം റേസിൽ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്. മൂന്നാം റേസിലെ സമയമാണ് ഏറ്റവും മികച്ചത്11:58.316. യഥാക്രമം 17:53.731, 18:24.277, 14:54.496  സമയത്തിൽ തുടർന്നുള്ള റേസുകളും ഒന്നാമനായി ഫിനിഷ് ചെയ്തു. 

ആദ്യ റൗണ്ടിൽ നിന്ന് 60 പോയിന്റുകൾ അമിർ നേടി. ഈ സർക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്‌പോർട്ട് താരം അത്ഭുത പ്രകടനം നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍