കായികം

കോഹ്‌ലിയെ എങ്ങനെ പുറത്താക്കാം? സംസാരിച്ചതെല്ലാം അതിനെ കുറിച്ചെന്ന് ഓസീസ് കോച്ച്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: സംസാരിച്ചതെല്ലാം എങ്ങനെ കോഹ് ലിയെ പുറത്താക്കാം എന്നത് സംബന്ധിച്ചായിരുന്നു എന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. കാരണം കോഹ് ലി അത്രമാത്രം വലിയ കളിക്കാരനാണ്. ഞങ്ങള്‍ കോഹ് ലിയെ കുറിച്ച് ഒരുപാട് സംസാരിച്ചു, ലാംഗര്‍ പറഞ്ഞു.

വികാരം വെച്ചല്ല, കഴിവ് വെച്ചാണ് ഞങ്ങള്‍ കളിക്കുന്നത്. ഞങ്ങളടെ വികാരങ്ങളെ നിയന്ത്രിച്ചാവും കളിക്കുക. മികച്ച കളിക്കാരനും, ലീഡറുമാണ് കോഹ് ലി. ഞാന്‍ വീണ്ടും വീണ്ടും പറയുകയാണ്, കോഹ് ലിയോട് എനിക്ക് വലിയ ആദരവുണ്ട്. എന്നാല്‍ കോഹ് ലിക്കെതിരെ ഞങ്ങള്‍ നന്നായി പ്ലാന്‍ ചെയ്താണ് വരുന്നത്. കാരണം നായകന്‍, ബാറ്റ്‌സ്മാന്‍ എന്നീ നിലകളില്‍ കോഹ്‌ലി എത്രമാത്രം ഇന്ത്യക്ക് പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ക്കറിയാം, ലാംഗര്‍ പറഞ്ഞു.

പ്ലാനുകളെല്ലാം തയ്യാറായി കഴിഞ്ഞു. അത് ഭംഗിയായി നടപ്പിലാക്കുക എന്നതാണ് ഇനി വേണ്ടത്. കോഹ് ലിയെ ഞങ്ങള്‍ ഒരുപാട് കണ്ടു കഴിഞ്ഞു. ഞങ്ങളേയും കോഹ് ലി ഒരുപാട് കണ്ടുകഴിഞ്ഞു. പാറ്റ് കമിന്‍സ്, ഹസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റിന്‍സന്‍, മൈക്കല്‍ നെസര്‍, നഥാന്‍ ലിയോണ്‍ എന്നിവര്‍ കോഹ് ലിക്ക് ബൗള്‍ ചെയ്യുന്നത് ആരാധകരെ കൊതിപ്പിക്കുന്നതാവും.

ആ പോരാട്ടങ്ങള്‍ കാണാന്‍ എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല. അതുപോലെ തന്നെയാണ് ബൂമ്രയും ഷമിയും ഞങ്ങളുടെ ബാറ്റ്‌സ്മാന്മാര്‍ക്ക് പന്തെറിയുന്നത് കാണാനായുള്ള കാത്തിരിപ്പുമെന്ന് ജസ്റ്റിന്‍വ ലാംഗര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അഡ്‌ലെയ്ഡില്‍ രാത്രിയും പകലുമായാണ് ആദ്യ ടെസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'