കായികം

വൃധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്ത്, ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍; കാരണങ്ങള്‍ നിരത്തി സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വൃധിമാന്‍ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പറായി യുവതാരം റിഷഭ് പന്തിനെ ടീം മാനേജ്‌മെന്റ് പരിഗണിക്കണം എന്ന് സുനില്‍ ഗാവസ്‌കര്‍. ഏതാനും ദിവസം മുന്‍പ് ഒരു സെഞ്ചുറിയുമായി മുന്‍പില്‍ വന്ന് നില്‍ക്കുമ്പോള്‍ ടീം മാനേജ്‌മെന്റ് തെരഞ്ഞെടുക്കുക പന്തിനെയാവുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

ടൂര്‍ സെലക്ഷന്‍ കമ്മിറ്റിക്ക് പ്രയാസമാവും തീരുമാനമെടുക്കാന്‍. കാരണം 2018-19ല്‍ ഇവിടെ നാല് ടെസ്റ്റും റിഷഭ് പന്ത് കളിച്ചിരുന്നു. ആ സമയം ഇവിടെ സെഞ്ചുറി നേടുകയും, വിക്കറ്റിന് പിന്നില്‍ നിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നതായി ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു.

വിക്കറ്റ് കീപ്പിങ്ങില്‍ അധികം മികവ് ആവശ്യപ്പെടുന്ന പിച്ച് അല്ല ഓസ്‌ട്രേലിയയിലേത് എന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെടുന്നു. സ്റ്റംപിന് തൊട്ടടുത്ത് വിക്കറ്റ് കീപ്പര്‍ നില്‍ക്കുന്ന സമയം, പന്ത് ടേണ്‍ ചെയ്യുന്ന പിച്ചുകളിലാണ് നമ്മുടെ മികച്ച വിക്കറ്റ് കീപ്പറെ നമ്മള്‍ കൊണ്ടുവരേണ്ടത്. അങ്ങനെയുള്ള പിച്ചുകളില്‍ വൃധിമാന്‍ സാഹയാണ് ടീമിലെത്തേണ്ടത്.

എന്നാല്‍ ഇവിടെ ഇന്ത്യ പേസര്‍മാരെ പ്രധാനമായും ആശ്രയിക്കുമ്പോള്‍ സ്റ്റംപിന് പിറകില്‍ വേണ്ടത്ര സമയം പന്തിന് ലഭിക്കും. ഇതെല്ലാം പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അവരെ പ്രേരിപ്പിക്കും എന്നാണ് കരുതുന്നതെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഓപ്പണിങ്ങില്‍ പൃഥ്വി ഷായെ അല്ല, ശുഭ്മാന്‍ ഗില്ലിനെയാണ് പരിഗണിക്കേണ്ടത് എന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ കുറച്ച് ആടി ഉലയുന്നുണ്ട്. ആരെയെല്ലാമാണ് ഇറക്കുന്നത് എന്ന് അവര്‍ക്ക് വ്യക്തത ഇല്ല. മായങ്ക് അഗര്‍വാള്‍ ഉറപ്പായും ടീമിലുണ്ടാവും. എന്നാല്‍ രണ്ടാമത്തെ ഓപ്പണര്‍ ആരാണ്? മുന്‍ നിരയിലെ അനിശ്ചിതത്വം കാരണം ബാറ്റിങ് നിരയെ ശക്തിപ്പെടുത്താന്‍ അവര്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തും. ആദ്യ ആറിലായിരിക്കും പന്തിന്റെ ബാറ്റിങ് സ്ഥാനം. അങ്ങനെ വരുമ്പോഴാണ് 5 ബൗളര്‍മാരെ ഉള്‍പ്പെടുത്താന്‍ നമുക്കാവുക, ഗാവസ്‌കര്‍ പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ ഓസ്‌ട്രേലിയന്‍ മുന്‍ താരം അലന്‍ ബോര്‍ഡര്‍ പ്രശംസിച്ചു. ഓസ്‌ട്രേലിയ എക്കെതിരായ ഇന്ത്യന്‍ ടീമിന്റെ കളി ഞാന്‍ കണ്ടു. ഗില്ലിന്റെ പ്രകടനം എന്നെ ആകര്‍ശിച്ചു. ഗില്ലിന്റെ  സാങ്കേതിക തികവ് മികച്ചതാണ്. ഗില്‍ യുവതാരമാണ്. ചില സാഹസികമായ ഷോട്ടുകള്‍ അവിടവിടെ കണ്ടേക്കാം. എന്നാല്‍ ഗൗരവമേറിയ നല്ല താരമായാണ് ഗില്ലിനെ തോന്നുന്നത്. അവിടെ കണ്ടതില്‍ നിന്ന് ഗില്ലിനെയാണ് ഞാന്‍ തെരഞ്ഞെടുക്കുക.

പൃഥ്വി ഷാ ഫഌറ്റ് വിക്കറ്റില്‍ ന്യൂ ബോളില്‍ മികവ് കാണിക്കുന്നുണ്ട്. പക്ഷേ ഓസ്‌ട്രേലിയയില്‍ ഷോട്ട് സെലക്ഷനില്‍ കുറച്ച് കൂടുതല്‍ കരുതല്‍ വേണ്ടതുണ്ടെന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു. പൃഥ്വി ഷായുടെ കാര്യത്തില്‍ ബോര്‍ഡറുടെ അഭിപ്രായത്തെ ഗാവസ്‌കറും പിന്തുണച്ചു. തന്റെ പോരായ്മകള്‍ പരിഹരിച്ച് തിരികെ എത്താന്‍ പൃഥ്വി ഷാ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ഗാവസ്‌കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത