കായികം

2022 വനിതാ ലോകകപ്പ് ചിത്രം തെളിഞ്ഞു, ഇന്ത്യന്‍ പടയുടെ പോരുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2022 വനിതാ ലോകകപ്പിന്റെ മുഴുവന്‍ ഷെഡ്യൂളും പുറത്തുവിട്ട് ഐസിസി. ന്യൂസിലാന്‍ഡിലെ എട്ട് നഗരങ്ങളിലായി 2022 മാര്‍ച്ച് 4 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ്. 2021 ഫെബ്രുവരി-മാര്‍ച്ചിലാണ് ടൂര്‍ണമെന്റ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

എട്ട് രാജ്യങ്ങള്‍ ഒക്‌ലാന്‍ഡ്, ഹാമില്‍ട്ടന്‍, വെല്ലിങ്ടന്‍, ക്രൈസ്റ്റ്ചര്‍ച്ച്, ഡ്യൂന്‍ഡിന്‍, ടൗരംഗ എന്നിവിടങ്ങളിലായാണ് 31 മത്സരങ്ങള്‍ കളിക്കുക. വെല്ലിങ്ടണ്‍, ക്രൈസ്റ്റ്ചര്‍ച്ച് എന്നിവിടങ്ങളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഏപ്രില്‍ മൂന്നിന് ഫൈനലും ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും.

ക്വാളിഫൈ ചെയ്ത് എത്തുന്ന ടീമിന് എതിരെ മാര്‍ച്ച് ആറിന് ബേ ഓവലിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയാണ് നാല് രാജ്യങ്ങള്‍. ബാക്കിയുള്ള ടീമുകള്‍ ഏതെന്ന് യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷമാവും വ്യക്തമാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍