കായികം

ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റന്‍ ധോണി; വിരാട് കോഹ് ‌ലി മൂന്ന് ടീമിലും; പതിറ്റാണ്ടിലെ ടീം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ ദശാബ്ദത്തിലെ ഐസിസി ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി എം എസ് ധോണിയെ തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും രോഹിത് ശര്‍മ്മയുമാണ് ഐസിസി ഏകദിന ടീമില്‍ ഇടംപിടിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍. 

ഡേവിഡ് വാര്‍ണര്‍, എ ബി ഡീവില്ലേഴ്‌സ്,  ബെന്‍ സ്‌റ്റോക്‌സ്, മിച്ചല്‍ സ്റ്റാര്‍ക്, ട്രെന്‍ഡ് ബോള്‍ട്ട്, ഇമ്രാന്‍ താഹിര്‍, ലസിത് മലിംഗ, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് പതിറ്റാണ്ടിലെ ഐസിസി ഏകദിന ടീമില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍. പതിറ്റാണ്ടുകളുടെ ഐസിസി ട്വന്റി 20 ടീമില്‍ എംഎസ് ധോണി, വിരാട് കോഹ് ലി, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പുറമേ ജസ്പ്രീത് ബൂമ്രയും ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചു. 

ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിച്ച്, എ ബി ഡീവില്ലേഴ്‌സ്, ഗ്ലിന്‍ മാക്‌സ്‌വെല്‍, കീറോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, ലസിത് മലിംഗ എന്നിവരാണ്  ട്വന്റി 20 ടീമില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍.ടെസ്റ്റ് ഉള്‍പ്പെടെ മൂന്ന് പതിപ്പിലും പതിറ്റാണ്ടിലെ ഐസിസി ടീമില്‍ ഇടംപിടിച്ച  ഒരേ ഒരു താരം വിരാട് കോഹ്‌ ലിയാണ്. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കോഹ് ലിയാണ്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത