കായികം

വിരല്‍ അരിയുമെന്ന് ഭീഷണി, തട്ടിക്കൊണ്ടുപോവല്‍; കളിക്കാതിരിക്കാന്‍ എതിര്‍ ടീം ചെയ്ത കടുംകൈകളെ കുറിച്ച് അശ്വിന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കളിക്കാന്‍ ഇറങ്ങാതിരിക്കാന്‍ എതിര്‍ ടീമിന്റെ ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോയ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കളി നടക്കുന്ന സമയം തന്നെ തട്ടിക്കൊണ്ട് പോയ അവര്‍ കളിച്ചാല്‍ വിരല്‍ അരിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അശ്വിന്‍ പറയുന്നു. 

എനിക്ക് 14-15 വയസുള്ള സമയം. ഫൈനലായിരുന്നു അന്ന് ഞങ്ങള്‍ കളിക്കേണ്ടിയിരുന്നത്. ഗ്രൗണ്ടിലേക്ക് പോവാന്‍ തയ്യാറായി ഞാന്‍ നിന്നപ്പോള്‍ മസില്‍ നിറച്ച ശരീരവുമായി അഞ്ചാറ് പേരടങ്ങുന്ന സംഘം റോയല്‍ എന്‍ഫീല്‍ഡിലെത്തി. ആരാണ് നിങ്ങളെന്ന് ചോദിച്ചപ്പോള്‍, നിന്നെ കളി സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോവാന്‍ വന്നവരാണെന്നാണ് അവര്‍ പറഞ്ഞത്. 

റോയല്‍ എന്‍ഫീല്‍ഡിലൊക്കെ പിക്ക് അപ്പിന് വന്നിരിക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചു. രണ്ട് പേരുടെ നടുക്കായാണ് എന്നെ ബൈക്കില്‍ ഇരുത്തിയത്. അവരെന്നെ ഒരു ചായക്കടയിലേക്ക് കൊണ്ടുപോയി. അവരെനിക്ക് ബജിയും ചായയും വാങ്ങിത്തന്നു. പേടിക്കേണ്ട, നിന്നെ സഹായിക്കാനാണ് വന്നിരിക്കുന്നതെന്നും പറഞ്ഞു. 

സമയം 3.30-4 മണിയോട് അടുത്തപ്പോള്‍ കളി തുടങ്ങാന്‍ സമയമായതായി ഞാന്‍ പറഞ്ഞു. അപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. ഞങ്ങള്‍ എതിര്‍ ടീമിന്റെ ആള്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു. നീ കളിക്കുന്നത് തടയുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നു. നീ കളിക്കാന്‍ പോയാല്‍ നിന്റെ വിരലുകള്‍ അവിടെയില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്