കായികം

ക്രിക്കറ്റിന് ശ്രേഷ്ഠക്കുട്ടി ഒട്ടും ചെറുതല്ല, ക്യൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 

സമകാലിക മലയാളം ഡെസ്ക്

ത്ത് മാസം മാത്രം പ്രായമുള്ള േ്രശഷ്ഠയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആരാധകര്‍ മനസില്‍ എന്നും സൂക്ഷിക്കുന്ന ആ പത്താം നമ്പര്‍ നീലക്കുപ്പായം, 186 റണ്‍സ് നേടി പുറത്താവാതെ നിന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം...ഇതെല്ലാം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചാണ് ശ്രേഷ്ഠയുടെ വരവ്...

1999ല്‍ ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 186 റണ്‍സ് നേടി പുറത്താവാതെ നിന്ന സച്ചിന്റെ ഇന്നിങ്‌സ് പിറന്ന മണ്ണിലാണ് പിച്ചവെച്ച് നടക്കാന്‍ തുടങ്ങുമ്പോഴേക്കും ശ്രേഷ്ഠ എത്തുന്നത്. ഒടുവില്‍ ശ്രേഷ്ഠയുടെ ചിത്രങ്ങള്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുന്‍പിലേക്കുമെത്തി. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും ഞങ്ങളുടെ മനസില്‍ നിന്ന് നിങ്ങള്‍ക്ക് മടക്കമില്ലെന്ന് കുറിച്ചാണ് ആനന്ദ് മെഹ്ത എന്ന വ്യക്തി തന്റെ അനന്തരവളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ക്രിക്കറ്റിലേക്കെത്താന്‍ ഒട്ടും വൈകിയില്ലെന്ന് പറഞ്ഞാണ് സച്ചിന്‍ ശ്രേഷ്ഠയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ശ്രേഷ്ഠക്കും, കുടുംബത്തിനും സച്ചിന്‍ ആശംസകളും നേരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്