കായികം

'പരസ്പരം നല്ലതുപോലെ മനസിലാക്കി, കൂടുതല്‍ അടുത്തു'; നടന്‍ വിഷ്ണു വിശാലുമായുള്ള ബന്ധം സീരിയസെന്ന് ജ്വാല ഗുട്ട 

സമകാലിക മലയാളം ഡെസ്ക്

ടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന വാർത്ത ​ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഇതിനുപിന്നാലെ ഇരുവരുടെയും പ്രണയചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ ബന്ധം ഉറപ്പിച്ചു. ഇപ്പോഴിതാ വിഷ്ണുവുമായുള്ള അടുപ്പത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് ജ്വാല ഗുട്ട. 

യാദൃശ്ചികമായാണ് വിഷ്ണുമായി അടുത്തതെന്നും വളരെ സ്വാഭാവികമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്ക് എത്തുകയായിരുന്നെന്നും ജ്വാല പറയുന്നു. "ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായി ബന്ധപ്പെട്ട് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്", ജ്വാല പറഞ്ഞു. 

ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി പ്രണയത്തിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ചെന്നൈയിലാണെങ്കിലും വിഷ്ണു ഇടയ്ക്കിടെ തന്നെ കാണാൻ വരാറുണ്ടെന്നും ജ്വാല പറയുന്നു. "എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കിതന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്", ജ്വാല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്