കായികം

സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര തൊട്ട് ശ്രേയസിന്റെ കൂറ്റന്‍ സിക്‌സ്; വിശ്വസിക്കാനാവാതെ ശ്രേയസും കോഹ് ലിയും 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ അനായാസം ഇന്ത്യ ജയത്തിലേക്കെത്തി. ലങ്കയ്‌ക്കെതിരെ ചെയ്‌സ് ചെയ്ത് ഇറങ്ങിയപ്പോള്‍ തന്റെ മൂന്നാം സ്ഥാനത്ത് ശ്രേയസിനെ ഇറക്കി കോഹ് ലി പരീക്ഷണം നടത്തി. ഗ്യാലറി മേല്‍ക്കൂരയിലേക്ക് സിക്‌സ് അടിച്ചു പറത്തിയായിരുന്നു ആ പരീക്ഷണത്തിന് ശ്രേയസ് മറുപടി നല്‍കിയത്. 

ശ്രേയസിന്റെ കൂറ്റന്‍ സിക്‌സ് കണ്ട് കോഹ് ലിയുടെ ക്രീസില്‍ നിന്നുള്ള പ്രതികരണമാണ് ഇപ്പോള്‍ ആരാധകരെ കൗതുകത്തിലാക്കുന്നത്. ലങ്കന്‍ സ്പിന്നര്‍ വാനിന്ധു ഹസരങ്കയുടെ ഡെലിവറിയിലായിരുന്നു ശ്രേയസിന്റെ തകര്‍പ്പന്‍ സ്‌ട്രെയ്റ്റ് സിക്‌സ്. 

സിക്‌സ് പറത്തിയ ശേഷം പന്തിന്റെ പോക്ക് കണ്ട് ശ്രേയസും, കോഹ് ലിയും അത്ഭുതപ്പെടുന്ന നിമിഷമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 101 മീറ്ററാണ് ആ സിക്‌സ് പറന്നത്. കളിയില്‍ ശ്രേയസ് 26 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 34 റണ്‍സ് നേടി. 17 പന്തില്‍ നിന്ന് 30 റണ്‍സ് നേടി കോഹ് ലി ഇന്ത്യയുടെ ജയം അനായാസമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു