കായികം

ആദ്യ പന്തില്‍ സിക്‌സ്, രണ്ടാം പന്തില്‍ പുറത്ത്; നിരാശപ്പെടുത്തി സഞ്ജു; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

പൂനെ: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. വണ്‍ഡൗണായി സ്ഥാനക്കയറ്റം കിട്ടി ബാറ്റിങിനിറങ്ങിയ സഞ്ജു ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ആവേശം നിറച്ചെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 

ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ഓപണര്‍മാരായ കെഎല്‍ രാഹുല്‍ (54), ശിഖര്‍ ധവാന്‍ (52), എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 97ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ധവാനാണ് ആദ്യം മടങ്ങിയത്. പിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ മലയാളി താരം സിക്‌സര്‍ തൂക്കിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായി. 

പിന്നാലെ രാഹുല്‍, ശ്രേയസ് അയ്യര്‍ (നാല്) എന്നിവരും മടങ്ങി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയില്‍. മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ആറ് റണ്‍സുമായി മനീഷ് പാണ്ഡെയുമാണ് ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും