കായികം

പിടിവള്ളിയില്ലാതെ കേരളം വീഴുന്നു; രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരേയും നാണംകെട്ട തുടക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ പഞ്ചാബിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. 30 ഓവറിലേക്ക് കളി എത്തുമ്പോഴേക്കും 94 റണ്‍സിലേക്ക് സ്‌കോര്‍ എത്തുന്നതിന് ഇടയില്‍ കേരളത്തിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 

ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. റോബിന്‍ ഉത്തപ്പ മാത്രമാണ് കേരള നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 53 പന്ത് നേരിട്ട ഉത്തപ്പ 9 ബൗണ്ടറികളോടെ 48 റണ്‍സ് നേടി. ആറ് വിക്കറ്റുകള്‍ വീഴുമ്പോഴേക്കും കേരള നിരയില്‍ രണ്ടക്കം കടന്നത് രണ്ട് പേര്‍ മാത്രമാണ്, റോബിന്‍ ഉത്തപ്പയും, 20 റണ്‍സ് എടുത്ത വിഷ്ണു വിനോദും. 

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ഥ കൗളും, ബാല്‍ടെജ് കൗളുമാണ് കേരളത്തെ തകര്‍ത്തത്. രഞ്ജി ട്രോഫിയില്‍ നാല് മത്സരങ്ങള്‍ പിന്നിട്ട കേരളത്തിന് ഇതുവരെ ഒരു ജയം പോലും നേടാനായില്ല. ഡല്‍ഹിക്കെതിരെ ആദ്യ മത്സരത്തില്‍ ലഭിച്ച സമനിലയിലൂടെ ലഭിച്ച മൂന്ന് പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. മൂന്ന് കളികളില്‍ തോറ്റു. അഞ്ചാം മത്സരത്തിലും തോല്‍ക്കുകയാണെങ്കില്‍ കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്