കായികം

ബാഴ്‌സയുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസി, ന്യൂകാമ്പ് വിടുമെന്ന് ഉറപ്പിച്ച് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സലോണ: അടുത്ത സമ്മര്‍ സീസണില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെസി ബെര്‍നാബ്യു വിടുമെന്ന അഭ്യൂഹം ശക്തമായി. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് മെസി മുഖം തിരിച്ചതായാണ് റിപ്പോര്‍ട്ട്. 2021 വരെയാണ് മെസിയുമായി ബാഴ്‌സയുടെ കരാര്‍. 

ജനുവരിയില്‍ വാല്‍വര്‍ദയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതിലും, ടീമിന്റെ ക്വാളിറ്റി ഇല്ലായ്മയിലും മെസി അതൃപ്തനാണ്. പുതിയ പരിശീലകന്‍ സെറ്റിയനില്‍ മെസിയും പിക്വെ ഉള്‍പ്പെടെയുള്ള ടീം അംഗങ്ങളും തൃപ്തരല്ല. 

കോവിഡിനെ തുടര്‍ന്ന് ലാ ലീഗ നിര്‍ത്തി വെക്കുമ്പോള്‍ ലാ ലിഗ പോയിന്റ് ടേബിളില്‍ റയലിനേക്കാള്‍ മുന്‍തൂക്കം ബാഴ്‌സക്കായിരുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം തുടരെ രണ്ട് ജയങ്ങള്‍ നേടിയെങ്കിലും പിന്നാലെ രണ്ട് സമനിലകള്‍ ബാഴ്‌സക്ക് വഴങ്ങേണ്ടി വന്നു. 

അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ റയലുമായി നാല് പോയിന്റ് വ്യത്യാസമാണ് ബാഴ്‌സക്കുള്ളത്. ഗ്രീസ്മാനുമായും മെസിക്ക് ഇണങ്ങാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പരിശീലനത്തിന് ഇടയില്‍ പോലും ഇരുവരും ഒരുമിച്ച് വരുന്നില്ല. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഫലം വെട്ടിക്കുറക്കുന്നതില്‍ കളിക്കാരുടെ എതിര്‍പ്പുണ്ടായി എന്ന് മാനേജ്‌മെന്റ് വരുത്തി തീര്‍ത്തതിലും മെസി അതൃപ്തി പരസ്യമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന