കായികം

ഒത്തുകളി ആരോപണം ഉണ്ടയില്ലാ വെടി, തെളിവുകളില്ലെന്ന് ഐസിസിയും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2011 ഏകദിന ലോകകപ്പില്‍ ഒത്തുകളി നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഐസിസിയും. ഇന്ത്യ-ശ്രിലങ്ക ലോകകപ്പ് ഫൈനല്‍ സംബന്ധിച്ച് ഒരു സംശയവും ഇല്ലെന്ന് ഐസിസി ആന്റി കറപ്ഷന്‍ യൂണിറ്റ് ജനറല്‍ മാനേജര്‍ അലെക്‌സ് മാര്‍ഷല്‍ പറഞ്ഞു. 

സംശയിക്കാന്‍ തക്ക ഒരു കാരണവും ഇല്ല. ഫൈനലിലെ ഒത്തുകളി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഐസിസിക്കോ, മുതിര്‍ന്ന ഐസിസി അംഗത്തിനോ കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതായും അലക്‌സ് മാര്‍ഷല്‍ പറഞ്ഞു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ അന്വേഷണം നടത്തുന്നതിനെ കുറിച്ച് പുനരാലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകകപ്പ് ഫൈനലിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഐസിസിയുടെ ഇന്റഗ്രിറ്റി യൂണിറ്റ് പരിശോധിച്ച് വരികയായിരുന്നു. ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദയുടെ ആരോപണത്തെ തുടര്‍ന്ന് ലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഗക്കാര, ജയവര്‍ധനെ, ഉപുല്‍ തരംഗ, അരവിന്ദ ഡിസില്‍വ എന്നിവരെ ചോദ്യം ചെയ്തതിന് ശേഷം തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ