കായികം

ഇന്ത്യന്‍ ടീമിലെ ഇടംകയ്യന്മാരുടെ പേര് ചീത്തയാക്കരുത്; ജന്മദിനം ആഘോഷിക്കുന്ന മന്ദാനയോട് യുവരാജ് സിങ്‌

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിറഞ്ഞ ചിരിയോടെ അനായാസം ബൗണ്ടറികള്‍ പായിച്ച് ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ വനിതാ ക്രിക്കറ്റിലേക്ക് കൊണ്ടുവന്ന ലേഡി സെവാഗിന് ഇന്ന് ജന്മദിനം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പ്രതീക്ഷയായ സ്മൃതി മന്ദാന 24ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ആശംസകളുമായി എത്തുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. 

ബാറ്റുമായി ക്രീസിലെത്തുമ്പോഴെല്ലാം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന മന്ദാന 51 ഏകദിനവും, 75 ട്വന്റി20യും ഇന്ത്യക്ക് വേണ്ടി കളിച്ച് കഴിഞ്ഞു. ഏകദിനത്തില്‍ 2025 റണ്‍സും, ട്വന്റി20യില്‍ 1716 റണ്‍സുമാണ് മന്ദാനയുടെ സമ്പാദ്യം. നാല് സെഞ്ചുറിയുമുണ്ട് മന്ദാനയുടെ അക്കൗണ്ടില്‍. 

ഇടംകയ്യന്മാര്‍ പ്രത്യേക കഴിവുള്ളവരാണ് എന്ന ബഹുമതി ഇന്ത്യന്‍ ടീമിലുണ്ട്. അത് കാത്ത് സൂക്ഷിക്കൂ, ഇന്ത്യന്‍ പതാക അഭിമാനത്തോടെ ഉയരെ പറത്തൂ എന്നും മന്ദാനക്ക് ആശംസ നേര്‍ന്ന് യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു. 

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സിലേക്ക് എത്തിയ ആദ്യ വനിതാ താരമാണ് മന്ദാന. സൗത്ത് ഈസ്റ്റ് നോര്‍ത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ വനിതയുമാണ് മന്ദാന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്