കായികം

ആര്‍തെറ്റയുടെ തന്ത്രങ്ങള്‍ കളി പിടിക്കുന്നു; മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ആഴ്‌സണല്‍ എഫ്എ കപ്പ് ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ തകര്‍ത്തതിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയേയും തോല്‍പ്പിച്ച് ആഴ്‌സണല്‍. എഫ്എ കപ്പില്‍ ഗാര്‍ഡിയോളയേയും കൂട്ടരേയും എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ആഴ്‌സണല്‍ എഫ്എ കപ്പ് സെമിയിലേക്ക് കടന്നത്. 

19, 70 മിനിറ്റില്‍ പിയേര്‍ എമെറിക് ഓബാമേയാങ് ഗോള്‍ വല കുലുക്കിയതോടെയാണ് സീസണ്‍ അവസാനത്തോടെ ആഴ്‌സണല്‍ പുത്തന്‍ ഉണര്‍വിലേക്ക് വരുന്നത്. തങ്ങളുടെ മുന്‍ സഹപരിശീലകന്‍ ആര്‍തെറ്റക്ക് മുന്‍പില്‍ അടിതെറ്റിയെന്ന നാണക്കേടും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മേലേക്ക് വീഴുന്നു. 

കളിയില്‍ 70 ശതമാനം പന്ത് കൈവശം വെച്ച് കളിച്ചും, ഷോട്ട് ഉതിര്‍ക്കുന്നതില്‍ മുന്‍പില്‍ നിന്നും സിറ്റി ആധിപത്യം നേടാന്‍ നോക്കിയെങ്കിലും ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകള്‍ പായിക്കുന്നതില്‍ ആഴ്‌സണല്‍ മികവ് കാണിച്ചു. കൗണ്ടര്‍ അറ്റാക്കിന്റെ മൂര്‍ച്ച ആഴ്‌സണല്‍ കൂട്ടുകയും ചെയ്തതോടെ 21ാം വട്ടം എഫ്എ കപ്പ് ഫൈനലിലേക്ക് ആഴ്‌സണല്‍ എത്തി. 

കളിയുടെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നു. എന്നാല്‍ 19ാം മിനിറ്റില്‍ ഒബാമേയാങ്ങിന്റെ ഗോള്‍ വന്നതോടെ സിറ്റി തളര്‍ന്നു. പിന്നെ ആ ആഘാതത്തില്‍ നിന്ന് തിരികെ കയറാന്‍ അവര്‍ക്കായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയോട് തുടരെ ഏഴ് വട്ടം തോല്‍വി വഴങ്ങി നിന്ന ആഴ്‌സണല്‍ ഒടുവില്‍ പകരം വീട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്