കായികം

എന്തിനാണ് നമ്മള്‍ ക്രിക്കറ്റ് കളിക്കുന്നത്? കാന്‍സറിന് ശേഷം തിരിച്ചു വരാന്‍ യുവിയെ പ്രചോദിപ്പിച്ച സച്ചിന്റെ വാക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാന്‍സറിനെ തോല്‍പ്പിച്ചതിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി എത്താന്‍ തനിക്ക് പ്രചോദനമായി നിന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് യുവരാജ് സിങ്. കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ വരുമ്പോള്‍ പതിവായി സച്ചിനോട് സംസാരിക്കാറുണ്ടായിരുന്നതായി യുവി പറയുന്നു. 

എന്തിനാണ് നമ്മള്‍ ക്രിക്കറ്റ് കളിക്കുന്നത് എന്നാണ് സച്ചിന്‍ എന്നോട് ചോദിച്ചത്. നമുക്ക് രാജ്യാന്തര ക്രിക്കറ്റ് കളിക്കണം എന്നാണ് ആഗ്രഹം. എന്നാല്‍ കളിയോടുള്ള ഇഷ്ടം കൊണ്ടാണ് നമ്മള്‍ കളിക്കുന്നത്. കളിയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിനക്ക് കളിക്കാന്‍ തോന്നും, സച്ചിന്‍ എന്നോട് പറഞ്ഞു. 

ഞാനാണ് നിന്റെ അവസ്ഥയില്‍ എങ്കില്‍ എനിക്കും അറിയില്ലായിരിക്കും എന്താണ് ചെയ്യേണ്ടത് എന്ന്. എന്നാല്‍ കളിയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ കളിക്കാം. വിരമിക്കണം എന്ന് തോന്നുമ്പോള്‍ വിരമിക്കാം. മറ്റ് ആളുകള്‍ അത് നിങ്ങള്‍ക്ക് വേണ്ടി തീരുമാനിക്കരുത് എന്നും സച്ചിന്‍ എന്നോട് പറഞ്ഞു. 

കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം എന്റെ ശരീരത്തില്‍ മാറ്റങ്ങളുണ്ടായി. എന്നിട്ടും ഇന്ത്യന്‍ ടീമിലേക്ക് തിരികെ വരാനും ഏകദിനത്തിലെ എന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താനുമായി. സന്തോഷമായിരിക്കണം എന്ന് മാത്രമാണ് എനിക്കുണ്ടായത്. കുറ്റബോധങ്ങളില്ലാതെ, സമാധാനത്തോടെ ഇരിക്കണം എന്ന് എനിക്ക് തോന്നി, യുവരാജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന