കായികം

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് റൊണാള്‍ഡോ, ക്രിസ്റ്റിയാനോയെ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറോ: ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്‌ബോള്‍ താരങ്ങളെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ തെരഞ്ഞെടുത്തപ്പോള്‍ ഫുട്‌ബോള്‍ ലോകം ചെറുതായൊന്ന് ഞെട്ടി. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ല എന്നത് തന്നെ കാരണം...

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത റൊണാള്‍ഡോ മെസിയെയാണ് ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്. മുഹമ്മദ് സല, ഹസാര്‍ഡ്, നെയ്മര്‍, എംബാപ്പെ എന്നിവരാണ് റൊണാള്‍ഡോയുടെ ലിസ്റ്റില്‍ പിന്നെയുള്ളത്. മെസിയാണോ ക്രിസ്റ്റിയാനോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം എന്നതില്‍ ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് നിറയുമ്പോഴാണ് ആദ്യ അഞ്ചില്‍ പോലും ക്രിസ്റ്റിയാനോയ്ക്ക് റൊണാള്‍ഡോ സ്ഥാനം നല്‍കാത്തത്. 

എംബാപ്പെയുടെ കളി ശൈലി എന്റേതിന് അടുത്ത് നില്‍ക്കുന്നതാണ്. എന്നെപ്പോലെയാണ് എംബാപ്പെ എന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. നന്നായി ഫിനിഷ് ചെയ്യാന്‍ അവന് അറിയാവും. നല്ല വേഗവുമുണ്ട്. രണ്ട് കാലുകൊണ്ടും ഒരേ മികവോടെ ഷൂട്ട് ചെയ്യാന്‍ എംബാപ്പെയ്ക്ക് സാധിക്കും. ഞങ്ങള്‍ക്കിടയില്‍ സാമ്യതകള്‍ ഏറെയുണ്ട്. എന്നാല്‍ താരതമ്യം ചെയ്യപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് ഞങ്ങള്‍ രണ്ട് തലമുറയിലെ താരങ്ങളാണ്, റൊണാള്‍ഡോ പറഞ്ഞു. 

ഹസാര്‍ഡിനേയും സലയേയും നെയ്മറേയും എനിക്ക് ഇഷ്ടമാണ്. മെസിയാണ് ഒന്നാമന്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. 20-30 വര്‍ഷം കൂടുമ്പോള്‍ മാത്രമേ മെസിയെ പോലൊരു കളിക്കാരനെ നമുക്ക് ലഭിക്കുകയുള്ളുവെന്നും ബ്രസീല്‍ ഇതിഹാസ താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം