കായികം

ബെന്‍ സ്‌റ്റോക്ക്‌സിന് ജന്മദിനാശംസ, അതിന് കോഹ്‌ലി എന്തിനാണ്? കാരണം അറിയാന്‍ 2019ലേക്ക് പോവണം

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സിന് ഇന്ന് 29ാം ജന്മദിനം. സമൂഹമാധ്യമങ്ങളില്‍ സ്‌റ്റോക്ക്‌സിന് രസകരമായ രീതിയിലാണ് ആരാധകര്‍ ജന്മദിനാശംസ നേരുന്നത്. 2019ല്‍ വിക്കറ്റ് ആഘോഷത്തിന് ഇടയില്‍ കോഹ് ലി ഗ്രൗണ്ടില്‍ നിന്ന് പറയുന്ന മോശം പദത്തിന്റെ ചുണ്ടനക്കത്തില്‍ ബെന്‍ സ്റ്റോക്ക്‌സ് എന്നാണ് ആരാധകര്‍ വായിച്ചെടുത്തത്. 

ഇത് വെച്ചാണ് ആരാധകര്‍ കോഹ് ലിയുടെ പ്രിയപ്പെട്ട സ്റ്റോക്ക്‌സിന് ജന്മദിനാശംസ നേരുന്നത്. സ്‌റ്റോക്ക്‌സിന്റെ നേട്ടങ്ങളെല്ലാം എണ്ണി പറയുന്നതിനൊപ്പം വാലു പോലെ, കോഹ് ലിയുടെ പ്രിയപ്പെട്ട സ്റ്റോക്ക്‌സ് എന്ന് ആരാധകര്‍ ചേര്‍ക്കുന്നു...എങ്കിലും വിട്ടുകൊടുക്കാതെ കളിക്കളത്തില്‍ നിന്ന് പൊരുതുന്ന സ്റ്റോക്ക്‌സിനുള്ള ജന്മദിനാശംസയാണ് ക്രിക്കറ്റ് ലോകത്ത് നിറയുന്നത്. 

2011ല്‍ അയര്‍ലാന്‍ഡിനെതിരെ കളിച്ചാണ് ഏകദിനത്തില്‍ സ്‌റ്റോക്ക്‌സ് അരങ്ങേറുന്നത്. ഏകദിനത്തില്‍ ഇതുവരെ 70 വിക്കറ്റും, 2682 റണ്‍സും സ്‌റ്റോക്ക്‌സ് നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 34 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സും, 26 വിക്കറ്റുമാണ് സ്‌റ്റോക്ക്‌സിന്റെ സമ്പാദ്യം. ലോകകപ്പ് ഫൈനലിലേയും, ആഷസിലേയും സ്റ്റോക്ക്‌സിന്റെ ഇന്നിങ്‌സ് ആണ് ആരാധകരിലേക്ക് സ്‌റ്റോക്ക്‌സിനെ ഏറെ അടുപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!