കായികം

വിഷ വാതക ദുരന്തമോ? ഈ സമയമോ? രാജ്യത്തിന്റെ നെഞ്ചുലയ്ക്കുമ്പോള്‍ അസ്വസ്ഥത പങ്കുവെച്ച് ക്രിക്കറ്റ് താരങ്ങളും

സമകാലിക മലയാളം ഡെസ്ക്

കോവിഡിനെ പ്രതിരോധിക്കുന്നതിലേക്ക് രാജ്യം എല്ലാ ശ്രദ്ധയും നല്‍കി നില്‍ക്കുമ്പോഴാണ് വിശാഖപട്ടണത്ത് നിന്നും ദുരന്ത വാര്‍ത്തയെത്തുന്നത്. ഈ സമയം മറ്റൊരു ദുരന്തം കൂടി അഭിമുഖീകരിക്കേണ്ടി വന്നതിന്റെ ഞെട്ടലിലാണ് രാജ്യം. വിഷ പുക ശ്വസിച്ച് ജീവന്‍ നഷ്ടമായവരുടേയും, വഴിയരികില്‍ വീണ് കിടക്കുന്നവരുടേയും ദൃശ്യങ്ങള്‍ രാജ്യത്തിന്റെ നെഞ്ചുലക്കുമ്പോള്‍ ആശങ്ക പങ്കുവെച്ച് കായിക താരങ്ങളും...

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും യുവരാജ് സിങ്ങും അശ്വിനും, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറുമെല്ലാം ഞെട്ടലും ദുഃഖവും പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലെത്തുന്നു. വിഷവാതക ദുരന്തമോ? ഇപ്പോഴോ? ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നു., ദൈവമേ, കരുണ കാണിക്കൂ എന്നാണ് അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചത്. 

കരുത്തോടേയും കരുതലോടേയുമിരിക്കൂ വിശാഖപട്ടണം എന്ന് യുവി പറയുന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോരുത്തര്‍ക്കുമൊപ്പമാണ് എന്റെ മനസെന്ന് ഇന്ത്യന്‍ നായകന്‍ കോഹ് ലി പറഞ്ഞു. എന്റെ പ്രിയപ്പെട്ട നഗരത്തിലെ എല്ലാവരുടേയും സുരക്ഷക്കായി പ്രാര്‍ഥിക്കുന്നതായി ആര്‍ ശ്രീധര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'