കായികം

റിഷഭ് പന്ത് അല്ല ധോനിയുടെ പിന്‍ഗാമി, അത് രാജസ്ഥാന്റെ പതിനെട്ടുകാരന്‍; അടുത്ത ധോനിയെ പ്രവചിച്ച് റോബിന്‍ ഉത്തപ്പ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ധോനിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ഇപ്പോഴും നോക്കി കാണുന്നത് യുവതാരം റിഷഭ് പന്തിനെയാണ്. എന്നാല്‍ ധോനിയുടെ പിന്‍ഗാമിയായി റോബിന്‍ ഉത്തപ്പ പറയുന്നത് മറ്റൊരു പേരാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ പതിനെട്ടുകാരനാവും ക്യാപ്റ്റന്‍ കൂളിന്റെ പിന്‍ഗാമി എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്. 

റിയാന്‍ പരാഗിലേക്കാണ് റോബിന്‍ ഉത്തപ്പ വിരല്‍ ചൂണ്ടുന്നത്. 2019 ഐപിഎല്‍ സീസണില്‍ ബാറ്റുകൊണ്ട് റിയാന്‍ തന്റെ മികവ് ലോകത്തെ കാണിച്ചു കഴിഞ്ഞു. ഐപിഎല്‍ ചരിത്രത്തില്‍ അര്‍ധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം റിയാന്‍ പരാഗ് സ്വന്തമാക്കിയിരുന്നു. 

റിയാന്‍ പരാഗിന്റെ ബാറ്റിങ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. നല്ല വളമിട്ട് നന്നായി വളര്‍ത്തിയാല്‍ ഇന്ത്യക്കായി ഏറെ നാള്‍ ബാറ്റ് ചെയ്യാന്‍ റിയാന്‍ ഉണ്ടാവും. അടുത്ത ധോനി എന്നതില്‍ ഇന്ത്യക്ക് റിയാന്‍ പരാഗില്‍ ഉത്തരവും ലഭിക്കും, ഉത്തപ്പ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഇതുവരെ ഏഴ് കളികളാണ് ഉത്തപ്പ കളിച്ചത്. നേടിയത് 160 റണ്‍സും രണ്ട് വിക്കറ്റും. 

റിയാനെ ഓസീസ് താരം സ്റ്റീവ് സ്മിത്തും നേരത്തെ പ്രശംസ കൊണ്ട് മൂടിയിരുന്നു. ക്രിക്കറ്റില്‍ റിയാന്റെ ഭാഗത്ത് നിന്നും വരുന്ന പക്വത അത്ഭുതപ്പെടുത്തുന്നതാണെന്ന് സ്മിത്ത് പറഞ്ഞു. നെറ്റ്‌സില്‍ റിയാന്‍ ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ പരിചയസമ്പത്തുള്ള ഒരു താരം ബാറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. 17 വയസുള്ളപ്പോള്‍ അവന്റേത് പോലെ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോവുകയാണെന്നും സ്മിത്ത് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം