കായികം

8 പന്തുകള്‍ ശേഷിക്കെ കിരീടത്തിലേക്ക്, ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ഫൈനല്‍ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് രോഹിത്തിന്റെ ബാറ്റിങ് മികവില്‍ എട്ട് പന്തുകള്‍ ശേഷിക്കെ മറികടന്നതോടെ ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യം കുറഞ്ഞ ഫൈനലായി അത്. രണ്ട് ഇന്നിങ്‌സും 38.3 ഓവറില്‍ അവസാനിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ് ഇവിടെ ഒന്നാമത് നില്‍ക്കുന്നത്. 

2018ലെ ഐപിഎല്‍ ഫൈനലാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗം അവസാനിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ വാട്‌സന്റെ സെഞ്ചുറിയുടെ ബലത്തില്‍ അന്ന് കുതിച്ചു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ 117 റണ്‍സുമായി വാട്‌സന്‍ നില്‍ക്കുമ്പോള്‍ കവറിലേക്ക് അടിച്ചിട്ട് റായിഡു അന്ന് വിജയ റണ്‍ നേടി. 9 പന്തുകള്‍ ശേഷിക്കെയായിരുന്നു അത്. 

19ാം ഓവറിലെ നാലാമത്തെ ഡെലിവറി ഓഫ് സൈഡിലേക്ക് കളിച്ച് ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ചുള്ള വിജയ റണ്‍ നേടിയത്. 51 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സും പറത്തി 68 റണ്‍സ് നേടി രോഹിത് ആണ് മുംബൈയെ മുന്‍പില്‍ നിന്ന് നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത