കായികം

കോഹ് ലി പറഞ്ഞിട്ട് ടീമംഗം പോലും അനുസരിച്ചില്ലെന്ന് ആരാധകർ, ശിവം ദുബെയുടെ ചിത്രങ്ങൾ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ് ലി നൽകിയ ഉപദേശം ടീമംഗം പോലും അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകർ. ക്രിക്കറ്റ് കാര്യങ്ങളല്ല മറിച്ച് ദീപാവലി ആഘോഷത്തിന്റെ ഭാ​ഗമായുള്ള നായകന്റെ വാക്കുകളാണ് കാറ്റിൽ പറത്തിയത്. ദീപാവലിക്ക് 
പടക്കവും പൂത്തിരിയുമൊക്കെ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തി കോഹ് ലി പറഞ്ഞ വാക്കുകൾ വകയ്ക്കാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ ടീമംഗമായിരുന്ന ശിവം ദുബെ പൂത്തിരിയൊക്കെ കത്തിച്ച് ആഘോഷിച്ച ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

പടക്കം പൊട്ടിക്കുന്നതിനെതിരെ കോഹ് ലി നടത്തിയ ബോധവത്കരണത്തിന് പിന്നാലെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ദുബെയുടെ ചിത്രങ്ങൾ പുറത്തുവന്നത്. നിലവിൽ  ഓസ്ട്രേലിയൻ പര്യടനത്തിനായി സിഡ്നിയിലാണ് കോഹ് ലി. ‌‌‘നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദ്യമായ ദീപാവലി ആശംസകൾ. ഈ ദീപാവലി നാളിൽ ദൈവം എല്ലാവർക്കും സമാധാനവും സമ്പത്തും സന്തോഷവും പ്രദാനം ചെയ്യട്ടെ. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കൂ. മധുരവും ചിരാതുമായി പ്രിയപ്പെട്ടവർക്കൊപ്പം ലളിതമായി ഈ ദിനം ആഘോഷിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ’, ഓസ്ട്രേലിയയിൽനിന്നു ദീപാവലി സന്ദേശം അടങ്ങിയ വിഡിയോയിൽ കോഹ് ലി പറഞ്ഞു.

ടീമിൽ ഇടം ലഭിക്കാതിരുന്ന ദുബെ ഉൾപ്പെടെയുള്ളവർ ഐപിഎല്ലിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നാട്ടിലെത്തി ദീപാവലി ആഘോഷിക്കുകയായിരുന്നു ദുബെ. ഈ ചിത്രങ്ങൾ ഉപയോ​ഗിച്ചാണ് ഇപ്പോൾ കോഹ് ലിക്ക് ട്രോളുകൾ നിറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'