കായികം

ഇവിടെ ഒരു നമ്പര്‍ 1 താരമേയുള്ളു, അത് മെസിയാണ്; ഹൃദയം തൊട്ട് റാക്കിടിച്ച് 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്ത് ഒരു ഒന്നാം നമ്പര്‍ താരം മാത്രമേയുള്ളുവെന്നും അത് ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയാണെന്നും മുന്‍ സഹതാരം ഇവാന്‍ റാക്കിടിച്ച്. 300ന് മുകളില്‍ മത്സരങ്ങള്‍ മെസിക്കൊപ്പം കളിച്ച താരം ഒടുവില്‍ സെവിയയിലേക്ക് തിരികെ പോവുകയായിരുന്നു. 

ആരാണ് നിങ്ങള്‍ എന്നത് വിഷയമല്ല. ഈ വ്യക്തിയെ കാണുകയും ആസ്വദിക്കുകയും ചെയ്യുക. വേറെ ഏതോ ലെവലിലാണ് അയാള്‍. എല്ലാ മഹാന്മാരായ കളിക്കാരോടുമുള്ള ആദരവ് നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടേ, ഇവിടെ ഒരു ഒന്നാം നമ്പര്‍ താരം മാത്രമേയുള്ളു. അത് ലിയോ ആണ്, റാക്കിടിച്ച് പറയുന്നു. 

311 മത്സരങ്ങള്‍ അദ്ദേഹത്തിനൊപ്പം കളിക്കുക, അതൊരു സ്വപ്‌നമാണ്. ഞാന്‍ അത് ഒരുപാട് ഒരുപാട് ആസ്വദിച്ചു. എനിക്ക് ഇത് മാത്രമേ പറയാനുള്ളു, എല്ലാത്തിനും നന്ദി, ലിയോ, കാരണം നിനക്ക് ഒരിക്കലും മനസിലാവില്ല നിനക്കൊപ്പം കളിക്കുന്നത് എനിക്ക് എത്രമാത്രം വിലപ്പെട്ടതാണ് എന്ന്...

2014ല്‍ ആണ് ക്രൊയേഷ്യന്‍ താരമായ റാക്കിടിച്ച് ബാഴ്‌സയിലേക്ക് എത്തുന്നത്. എത്തിയ സമയം തന്നെ ബാഴ്‌സ തന്നെ അത്ഭുതപ്പെടുത്തി. ജീവിതാവസാനം വരെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാണ് താനും എന്ന ചിന്ത ഉള്ളിലുണ്ടാവുമെന്നും റാക്കിടിച്ച് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്