കായികം

'നമുക്കെല്ലാവര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കും'- കെഎല്‍ രാഹുലിനെ പിന്തുണച്ച് യുവരാജ് സിങ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐപിഎല്ലില്‍ നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വികളുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ് പരുങ്ങലിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാഹുലിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ സംബന്ധിച്ചാണ് വിമര്‍ശനങ്ങള്‍ കൂടുതല്‍ വന്നത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ കോട്രെലിന്റെ നാല് ഓവര്‍ പെട്ടെന്ന് തന്നെ എറിഞ്ഞ് തീര്‍ത്തതോടെ ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിനെ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സില്‍ പിടിച്ചു നിര്‍ത്താന്‍ പഞ്ചാബിന് സാധിച്ചു. എന്നാല്‍ പിന്നീടുള്ള അഞ്ച് ഓവറുകളില്‍ മുംബൈ കൂറ്റനടികളിലൂടെ സ്‌കോര്‍ 191ല്‍ എത്തിക്കുകയായിരുന്നു. 160ല്‍ എങ്കിലും ഒതുങ്ങേണ്ടിയിരുന്ന സ്‌കോറാണ് രാഹുലിന്റെ ബൗളിങ് ചെയ്ഞ്ചുകളിലെ അബദ്ധത്തിലൂടെ കൈവിട്ടത് എന്നാണ് വിമര്‍ശനം. കെയ്‌റോണ്‍ പൊള്ളാര്‍ഡ് (20 പന്തില്‍ 47), ഹര്‍ദിക് പാണ്ഡ്യ (11 പന്തില്‍ 30) എന്നിവരുടെ തകര്‍പ്പന്‍ അടികളാണ് മുംബൈ സ്‌കോര്‍ 191ല്‍ എത്തിച്ചത്. 

ഇപ്പോഴിതാ നാല് ഭാഗത്ത് നിന്നും വിമര്‍ശിക്കപ്പെടുന്ന രാഹുലിനെ പിന്തുണച്ച് യുവരാജ് സിങ് രംഗത്തെത്തി. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് യുവരാജ് രാഹുലിനെ പിന്തുണച്ചത്. 'കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സംബന്ധിച്ച് കഠിന മത്സരമായിരുന്നു കഴിഞ്ഞത്. ആ രാത്രിയില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു മികച്ച ടീം. അവസാന ഓവറുകളിലെ ബൗളിങ് ചെയ്ഞ്ച് അന്യായമാണ് എന്ന അഭിപ്രായമുണ്ട്. എങ്കിലും നമുക്കെല്ലാവര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കും. അതിനാല്‍ രാഹുല്‍ കളത്തില്‍ തീര്‍ത്ത പോസിറ്റീവുകള്‍ കാണണം'- യുവരാജ് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്