കായികം

ജാദവിനെ ഒഴിവാക്കരുത്, പകരം ധോനി ചെയ്യേണ്ടത് ഇങ്ങനെ; സെവാഗിന്റെ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫോമിലേക്ക് ഇതുവരെ എത്തിയിട്ടില്ലാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധ്യനിര താരം കേദാര്‍ ജാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കരുത് എന്ന് സെവാഗ്. പകരം ജാദവിനെ കൂടുതല്‍ പ്രചോദിപ്പിക്കുകയാണ് ധോനി ചെയ്യേണ്ടത് എന്ന് സെവാഗ് പറഞ്ഞു. 

ആര്‍സിബിക്കെതിരായ ചെന്നൈയുടെ കളിക്ക് മുന്‍പ് നടത്തിയ വിലയിരുത്തലിലാണ് സെവാഗിന്റെ പ്രതികരണം. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന താരമാണ് ജാദവ്. ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ചെന്നൈയുടെ പ്ലേയിങ് ഇലവനില്‍ ജാദവ് ഉണ്ടാവണം. എന്നാല്‍ ധോനിയില്‍ നിന്ന് കൂടുതല്‍ പ്രചോദനം ജാദവിന് ലഭിക്കേണ്ടതുണ്ട്. അതിലൂടെ മികവ് കാണിക്കാന്‍ ജാദവിന് കഴിയും. ഒന്ന് രണ്ട് കളിയില്‍ ജാദവ് പരാജയപ്പെട്ടേക്കും, എന്നാല്‍ ഇനി വരുന്ന കളികളില്‍ ജാദവ് തിരിച്ചു വരും എന്നാണ് വിശ്വസിക്കുന്നത് എന്നും സെവാഗ് പറഞ്ഞു. 

എന്നാല്‍, കൊല്‍ക്കത്തക്കെതിരായ കളിക്ക് പിന്നാലെ ജാദവിനെ വലിയ രീതില്‍ പരിഹസിച്ചാണ് സെവാഗ് എത്തിയിരുന്നത്. ഉപകാരമില്ലാത്ത അലങ്കാര വസ്തുവാണ് ജാദവ് എന്ന് സെവാഗ് പരിഹസിച്ചു. മാത്രമല്ല. 12 പന്തില്‍ നിന്ന് ഏഴ് റണ്‍സ് നേടിയ ജാദവ് ആണ് ശരിക്കും മാന്‍ ഓഫ് ദി മാച്ച് എന്നും സെവാഗ് പറഞ്ഞിരുന്നു. 

ആര്‍സിബിക്കെതിരെയാണ് ചെന്നൈയുടെ അടുത്ത കളി. ചെന്നൈ സൂപ്പര്‍ കിങ്‌സ് 6 കളി പിന്നിട്ടപ്പോള്‍ ഒന്നില്‍ പോലും ഫോമിലേക്ക് ഉയരാന്‍ കേദാര്‍ ജാദവിന് കഴിഞ്ഞിരുന്നില്ല. 58 റണ്‍സ് മാത്രമാണ് ജാദവ് ഇതുവരെ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 19.33.  സ്‌ട്രൈക്ക്‌റേറ്റ് 98.30. ജാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിയാല്‍ പകരം ആര് എന്ന ചോദ്യവും ചെന്നൈയെ കുഴക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ