കായികം

മുംബൈ ജേഴ്‌സിയില്‍ 150 മത്സരങ്ങള്‍ പിന്നിട്ടു, 'കുടുബം' എന്ന് രോഹിത് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ ഇന്ത്യന്‍സ ടീമിനെ കുടുംബമെന്ന് വിശേഷിപ്പിച്ച് രോഹിത് ശര്‍മ്മ. ടീമിനായി 150-ാം ടി20 മത്സരം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ടീമിനൊപ്പമുള്ള യാത്രയില്‍ പിന്തുണയായി ഒപ്പമുണ്ടായിരിന്നവര്‍ക്ക് താരം നന്ദി പറയുകയും ചെയ്തു. 

ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരം മുംബൈ ജേഴ്‌സിയില്‍ രോഹിത് ഇറങ്ങിയ 150-ാം ടി20 ആയിരുന്നു. കളിയില്‍ ഡല്‍ഹിയെ തകര്‍ത്ത് മുംബൈ വിജയികളായി. ഇതോടൊപ്പം ടീം റാങ്കിങ്ങില്‍ മുംബൈ ഒന്നാമതെത്തുകയും ചെയ്തു. ഏഴ് മത്സരങ്ങളില്‍ നിന്നായി 10 പേയിന്റാണ് ടീം നേടിയിരിക്കുന്നത്. 

'ഈ ജേഴ്‌സിയില്‍ ടീമിനെ 150 തവണ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത് എന്റെ കുടുംബമാണ്. എപ്പോഴും അങ്ങനെയായിരിക്കും. എന്റെ ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരെയും വിലമതിക്കുന്നു' രോഹിത് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

അഞ്ച് മിനിറ്റ്, അത്രയും മതി! കടുപ്പം കൂട്ടാൻ ചായ അധിക നേരം തിളപ്പിക്കരുത്, അപകടമാണ്

പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അക്കൗണ്ട് നോക്കിയ യുവാവ് ഞെട്ടി, 9,900 കോടിയുടെ നിക്ഷേപം; ഒടുവില്‍

'സിസോദിയ ഉണ്ടായിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു': സ്വാതി മലിവാള്‍