കായികം

'കൊല്‍ക്കത്തയോട് ആര്‍സിബിയെ താരതമ്യം പോലും ചെയ്യരുത്'; ഗംഭീറിന്റെ കൈവിട്ട വാക്ക്!

സമകാലിക മലയാളം ഡെസ്ക്

അബുദാബി: കൊല്‍ക്കത്ത-ആര്‍സിബി മത്സരത്തിന് മുന്‍പ് മോര്‍ഗനും കൂട്ടര്‍ക്കും സാധ്യതകളെല്ലാം കല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറിന്റെ പ്രതികരണം. കൊല്‍ക്കത്തയും ആര്‍സിബിയും തമ്മില്‍ ഒരു പോരുമില്ലെന്നും, രണ്ട് വട്ടം കിരീടം നേടിയ കൊല്‍ക്കത്തക്കാണ് മുന്‍തൂക്കമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഇതോടെ ആരാധകരുടെ ട്രോളിന് ഇരയാവുകയാണ് ഗംഭീര്‍ ഇപ്പോള്‍. 

ഇതുവരെ ഐപിഎല്‍ കിരീടത്തില്‍ ബാംഗ്ലൂര്‍ മുത്തമിടാത്തത് ചൂണ്ടിയാണ് കൊല്‍ക്കത്തയെ ഗംഭീര്‍ പിന്തുണച്ചത്. എന്നാല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സിലേക്ക് കൊല്‍ക്കത്ത വീണതോടെ ഗംഭീറിന് നേരെയുള്ള ആരാധകരുടെ ട്രോള്‍ മഴ തുടങ്ങി. കൊല്‍ക്കത്തയുമായി ആര്‍സിബിയെ താരതമ്യം പോലും ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ ഗംഭീര്‍ ഇപ്പോള്‍ എന്ത് പറയുന്നു എന്നാണ് ആരാധകരുടെ ചോദ്യം. 

നാല് ഓവറില്‍ രണ്ട് വിക്കറ്റ് നാത്രം വഴങ്ങി രണ്ട് മെയ്ഡന്‍ ഓവറോടെ മുഹമ്മദ് സിറാജ് ന്യൂബോളില്‍ തിളങ്ങിയതാണ് ആര്‍സിബിയെ തുണച്ചത്. പവര്‍പ്ലേയില്‍ 14-4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തക്ക് പിന്നെയൊരു തിരിച്ചു വരവ് സാധ്യമായില്ല. ബാംഗ്ലൂരാവട്ടെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 39 പന്തുകള്‍ ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം