കായികം

'ഹര്‍ദ്ദിക് താണ്ഡവം'- മാനം മുട്ടെ പറന്നത് ഏഴ് സിക്‌സുകള്‍; രാജസ്ഥാന് ജയിക്കാന്‍ 196 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തും വരെ രാജസ്ഥാന്‍ റോയല്‍സ് സുരക്ഷിതാവസ്ഥയിലായിരുന്നു. എന്നാല്‍ ഹര്‍ദിക് ക്രീസിലെത്തിയതോടെ രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ പിഴച്ചു. മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടത് 196 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്തു. 

ഏഴ് പടുകൂറ്റന്‍ സിക്‌സുകള്‍ തൂക്കി വെറും 21 പന്തില്‍ ഹര്‍ദിക് അടിച്ചു കൂട്ടിയത് 60 റണ്‍സ്. രണ്ട് ഫോറുകളും ഹര്‍ദിക് നേടി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് തുടക്കത്തില്‍ തന്നെ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍- സൂര്യകുമാര്‍ യാദവ് സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് പിറന്നു. പിന്നീടിറങ്ങിയ സൗരഭ് തിവാരിയുും മികവോടെ ബാറ്റ് ചെയ്തു. സൂര്യകുമാര്‍ 26 പന്തില്‍ 40 റണ്‍സും ഇഷാന്‍ കിഷന്‍ 37 റണ്‍സും സൗരഭ് തിവാരി 25 പന്തില്‍ 34 റണ്‍സും എടുത്തു. 

13ാം ഓവര്‍ തികഞ്ഞ ഘട്ടത്തില്‍ പൊള്ളാര്‍ഡ് പുറത്തായ ശേഷം ക്രീസിലെത്തിയ ഹര്‍ദിക് അക്ഷരാര്‍ഥത്തില്‍ രാജസ്ഥാന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. അവസാന ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം ഹര്‍ദിക് 27 റണ്‍സാണ് അടിച്ചുകൂട്ടിയത്. 

രാജസ്ഥാനായി ജോഫ്രെ ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കാര്‍ത്തിക് ത്യാഗി ഒരു വിക്കറ്റ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം