കായികം

ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കി സണ്‍റൈസേഴ്‌സ് ബൗളിങ് പട; ജയിക്കാന്‍ വേണ്ടത് 121 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് 121 റണ്‍സ്. ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളിങിന് മുന്നില്‍ ബാംഗ്ലൂരിന്റെ കരുത്തുറ്റ ബാറ്റിങ് നിര റണ്ണെടുക്കാന്‍ കഴിയാതെ വിയര്‍ത്തു. നിശ്ചിത ഓവറില്‍ ബാംഗ്ലൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. 

ഓപണറായി ഇറങ്ങിയ ജോഷ് ഫിലിപ്പാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 32 റണ്‍സാണ് ഫിലിപ്പ് എടുത്തത്. 24 റണ്‍സെടുത്ത എബി ഡിവില്ല്യേഴ്‌സ്, 21 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദര്‍, 15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗുര്‍കീരത് സിങ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മിന്നും ഫോമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അഞ്ച് റണ്‍സിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഏഴ് റണ്‍സുമായും കൂടാരം കയറി. 

സന്ദീപ് ശര്‍മ, ജെയ്‌സന്‍ ഹോള്‍ഡര്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ടി നടരാജന്‍, റാഷിദ് ഖാന്‍, നദീം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നടരാജന്‍ നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു