കായികം

പരമ്പര ജയിച്ചത്‌ ഇംഗ്ലണ്ട്, എന്നിട്ടും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഓസ്‌ട്രേലിയ 

സമകാലിക മലയാളം ഡെസ്ക്

റോസ്ഹബൗള്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി20കളടങ്ങിയ പരമ്പര നഷ്ടമായെങ്കിലും ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഓസ്‌ട്രേലിയ. ആദ്യ രണ്ട് ട്വന്റി20യും ജയിച്ച് പരമ്പര നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാമത്തെ ട്വന്റി20യില്‍ ജയം പിടിച്ചതോടെയാണ് റാങ്കിങ്കില്‍ വീണ്ടും ഓസീസ് ഒന്നാമതെത്തിയത്. 

ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഓസ്‌ട്രേലിയയുടെ മുന്നേറ്റം. 275 പോയിന്റാണ് ഒന്നാമതുള്ള ഓസ്‌ട്രേലിയക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനുള്ളത് 271 പോയിന്റും. 266 പോയിന്റോടെ ഇന്ത്യയാണ് ട്വന്റി20 റാങ്കിങ്ങില്‍ മൂന്നാമത്. 

മൊയിന്‍ അലി നായകനായി അരങ്ങേറിയ മത്സരം കൂടിയായിരുന്നു അത്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 145 റണ്‍സ്. മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ വിജയ ലക്ഷ്യം മറികടന്നു. ആദില്‍ റാഷിദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളര്‍മാരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല.

ആരോണ്‍ ഫിഞ്ച് 26 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും പറത്തി 39 റണ്‍സ് നേടി. സ്റ്റോയിനിസ് 18 പന്തില്‍ നിന്ന് 26 റണ്‍സും, മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ നിന്ന് 39 റണ്‍സും നേടി ഓസ്‌ട്രേലിയയുടെ ആശ്വാസ ജയം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ അല്‍പ്പമെങ്കിലും തുണച്ചത് 44 പന്തില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി 55 റണ്‍സ് എടുത്ത ബെയര്‍‌സ്റ്റോയുടെ ഇന്നിങ്‌സ് ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്