കായികം

ശ്രീശാന്ത് ഇനി സ്വതന്ത്രന്‍, വിലക്ക് അവസാനിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒത്തുകളി ആരോപിച്ച് ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങി. ബിസിസിഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിച്ചു. വലിയ ആശ്വാസം എന്നായിരുന്നു ഇതിനോട് ശ്രീശാന്തിന്റെ പ്രതികരണം. 

തിങ്കളാഴ്ച മുതല്‍ ശ്രീശാന്തിന് കളിച്ച് തുടങ്ങാം. എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു. വീണ്ടും കളിക്കാനുള്ള സ്വാതന്ത്ര്യം. അതൊരു വലിയ ആശ്വാസമാണ്. എന്റെ ആശ്വാസം മറ്റൊരാള്‍ക്കും മനസിലാവും എന്ന് കരുതുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 

നീണ്ട കാത്തിരിപ്പിന് ശേഷം എനിക്ക് കളിക്കാനായിരിക്കുന്നു. എന്നാല്‍ ഈ രാജ്യത്ത് ഇപ്പോള്‍ കളിക്കുന്ന ഒരിടവും ഇല്ല. ഈ ആഴ്ച കൊച്ചിയില്‍ ഒരു ലോക്കല്‍ ടൂര്‍ണമെന്റ് നടത്തണം എന്നുണ്ടായി. എന്നാല്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിന് ഞാന്‍ മുതിരുന്നില്ല...

കഴിഞ്ഞ് മെയ് മുതല്‍ വീണ്ടും കളിക്കുക ലക്ഷ്യമിട്ട് ഹൃദയവും ആത്മാവും നല്‍കി പരിശീലനം നടത്തുകയാണ് ഞാന്‍. എന്നാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് ഉണ്ടായേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ എന്നെ ഉലച്ചു. വിരമിക്കുന്നതിനെ കുറിച്ചും ആലോചിച്ചു. എന്നാല്‍ അങ്ങനെ ചെയ്താല്‍ എന്നോട് തന്നെ അനീതി കാണിക്കുന്നത് പോലെയാവും അത്. 

എന്റെ ഫിറ്റ്‌നസ് തെളിയിച്ച് ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കേരള ടീമിലേക്ക് മടങ്ങുകയായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍ ഡൊമസ്റ്റിക് സീസണ്‍ വേണ്ടെന്ന് വെച്ചാല്‍ എന്ത് ചെയ്യും? മറ്റ് സാധ്യതകള്‍ പരിശോധിക്കുകയാണ്. ഇനിയും 5-7 വര്‍ഷം എനിക്ക് കളിക്കാനാവും...ശ്രീശാന്ത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്