കായികം

ധോനിക്കും രോഹിത്തിനും, ഹര്‍ദിക്കിനും ഇതുവരെ തൊടാനായിട്ടില്ല, അപൂര്‍വ നേട്ടം സ്വന്തമാക്കി സഞ്ജു സാംസണ്‍ 

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഐപിഎല്ലിലെ മിന്നും തുടക്കത്തോടെ ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ സ്ഥാനം വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ താന്‍ അര്‍ഹനാണെന്ന് തെളിയിക്കുന്ന നേട്ടങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തില്‍ സഞ്ജുവില്‍ നിന്ന് വന്നു. തകര്‍ത്തടിച്ച് കളിക്കുന്ന രോഹിത് ശര്‍മ, ധോനി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പോലും ഇതുവരെ നേടാനാവാത്ത ഒന്ന്...

9 സിക്‌സുകളുടെ അകമ്പടിയോടെയാണ് സഞ്ജു 74 റണ്‍സ് 32 പന്തില്‍ നിന്ന് അടിച്ചെടുത്തത്. സ്‌ട്രൈക്ക്‌റേറ്റ് 231. രണ്ട് ഐപിഎല്‍ മത്സരങ്ങളില്‍ 9 സിക്‌സോ, അതില്‍ അധികമോ പറത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. 2018ലാണ് ഇതിന് മുന്‍പ് സഞ്ജു 9ല്‍ അധികം സിക്‌സുകള്‍ പറത്തിയത്. 

കോഹ്‌ലിയുടെ ബാംഗ്ലൂരിന് എതിരെയാണ് അന്ന് സഞ്ജു തകര്‍ത്തടിച്ച് കളിച്ചത്. 45 പന്തില്‍ നിന്ന് 92 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിന്റെ സ്‌ട്രൈക്ക്‌റേറ്റ് അന്നും 200ന് മുകളിലായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടപ്പെട്ടാണ് രാജസ്ഥാന്‍ തുടങ്ങിയത്. 

എന്നാല്‍ സഞ്ജുവും, നായകന്‍ സ്മിത്തും ചേര്‍ന്ന് തകര്‍ത്തടിച്ചു. 47 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തി സ്റ്റീവ് സ്മിത്ത് 69 റണ്‍സ് നേടി. സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച് ആയത്. ഗെയിം ചേഞ്ചര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍, കൂടുതല്‍ സിക്‌സ് നേടിയ താരം എന്നിവയിലെ അവാര്‍ഡുകളും ചെന്നൈക്കെതിരായ മത്സരത്തില്‍ സഞ്ജു കൈക്കലാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം