കായികം

റോള്‍ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍, പിന്നില്‍ നിന്ന് ആക്രമണത്തിന് തന്ത്രം മെനയും; വരുന്നത് വമ്പന്മാരെ പൂട്ടിയ വിസെന്റ് 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ലാ ലീഗയില്‍ മെസിയേയും ക്രിസ്റ്റ്യാനോയേയും മാര്‍ക്ക് ചെയ്ത് കളിച്ച താരം മഞ്ഞ കുപ്പായത്തിലേക്ക്. സ്പാനിഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ വിസെന്റ് ഗോമസിന്റെ വരവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 

രണ്ടാം ഡിവിഷന്‍ ക്ലബായ ഡിപോര്‍ടിവോ ലാ കൊറൂണയില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഗോമസിന്റെ വരവ്. 2007ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ ഇറങ്ങിയാണ് വിസെന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം. 

2015-16 സീസണില്‍ ലാ ലീഗയിലേക്ക് ക്ലബിന് പ്രമോഷന്‍ ലഭിച്ചതോടെയാണ് വിസെന്റും ശ്രദ്ധ നേടുന്നത്. ഇതോടെ റയല്‍, ബാഴ്‌സ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരെ ക്യാപ്റ്റനായി വിസെന്റ് ടീമിനെ നയിച്ചു. ലാസ് പല്‍മാസിന് വേണ്ടിയുള്ള 223 മത്സരങ്ങളില്‍ നിന്ന് 13 വട്ടം വിസെന്റ് ഗോള്‍ വല കുലുക്കുകയും ചെയ്തിട്ടുണ്ട്. 

പല്‍മാസിന് വേണ്ടി മധ്യനിരയില്‍ കളിക്കുന്ന സമയം, എതിരാളിയുടെ പ്രതിരോധകോട്ട തകര്‍ത്ത് പിന്നില്‍ നിന്ന് കളി മെനയുന്നതില്‍ വിസെന്റ് മികവ് കാണിച്ചിരുന്നു. പല്‍മാസിന്റെ മഞ്ഞക്കുപ്പായത്തില്‍ സ്‌പെയിനിലെ ഒട്ടുമിക്ക സ്റ്റേഡിയങ്ങളിലും ഞാന്‍ കളിച്ചു. മെസി, ഇനിയെസ്റ്റ, ക്രിസ്റ്റ്യാനോ എന്നിവരെ നേരിട്ടു. ഇന്ത്യയില്‍ എന്റെ പ്രിയപ്പെട്ട മഞ്ഞക്കുപ്പായത്തില്‍ കളിക്കാനായതില്‍ സന്തോഷം, വിസെന്റ് പറഞ്ഞു. 

ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡില്‍ വലിയ സ്വാധീനം ചെലുത്താന്‍ വിസെന്റിന് സാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കറോലിസ് പറഞ്ഞു. വിസെന്റിന്റെ പ്രൊഫഷണല്‍ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത