കായികം

'ഉള്‍ക്കൊള്ളാനാവുന്നില്ല', തോല്‍വിയിലെ കടുത്ത നിരാശ തുറന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നാല് ഓവറില്‍ 50 റണ്‍സ് അടിച്ചെടുത്തതിന് ശേഷം 137 റണ്‍സിന് ഓള്‍ഔട്ട് ആയി തോല്‍വി വഴങ്ങിയതിലെ കടുത്ത നിരാശ തുറന്നു പറഞ്ഞ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. എങ്ങനെ ഇത് ഉള്‍ക്കൊള്ളണം എന്ന് അറിയില്ലെന്ന് വാര്‍ണര്‍ പറഞ്ഞു. 

തീര്‍ച്ചയായും നിരാശപ്പെടുത്തുന്നതാണ് ഇത്. ഞങ്ങള്‍ രണ്ട് പേരും താളം കണ്ടെത്തി. എന്നാല്‍ സെറ്റ് ആയ ബാറ്റ്‌സ്മാന്മാര്‍ അവസാനം വരെ നിന്നില്ലെങ്കില്‍ ജയിക്കാനാവില്ല. കൂട്ടുകെട്ട് കണ്ടെത്താനാവുകയും ഒരാള്‍ അവസാനം വരെ നില്‍ക്കുകയും ചെയ്താല്‍ ചെയ്‌സ് ചെയ്ത് ജയിക്കാനാവും, മുംബൈക്കെതിരെ തോല്‍വി നേരിട്ടതിന് ശേഷം വാര്‍ണര്‍ പറഞ്ഞു. 

ചെയ്‌സ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോറുകളാണ് അവ. ബാറ്റിങ് മോശമായതാണ് പ്രശ്‌നം. മധ്യ ഓവറുകളില്‍ കുറച്ച് സ്മാര്‍ട്ട് ആയി കളിക്കണം. ബൗളര്‍മാര്‍ അവരുടെ ജോലി നന്നായി ചെയ്തു എന്നും വാര്‍ണര്‍ പറഞ്ഞു. 

മിന്നും തുടക്കമാണ് ബെയര്‍‌സ്റ്റോ ഹൈദരാബാദിന് നല്‍കിയത്. 7.2 ഓവറില്‍ ബെയര്‍സ്‌റ്റോ ഹിറ്റ് വിക്കറ്റായി മടങ്ങിയതോടെ കളിയുുടെ ഗതി മാറി. ചെപ്പോക്കില്‍ കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട പ്രവണത ആവര്‍ത്തിച്ചപ്പോള്‍ 19.4 ഓവറില്‍ ഹൈദരാബാദ് ഓള്‍ ഔട്ട്. 13 റണ്‍സിന്റെ ജയത്തോടെ മുംബൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്